ദില്ലി: ബിജെപി ദേശീയാധ്യക്ഷന്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ എത്തുകയും ഒപ്പം അദ്ദേഹത്തിന്‍റെ സംസാരവേളയില്‍ ശബരിമല വിഷയത്തില്‍ സ്വന്തം നില വ്യക്തമാക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതിയുടെ വിധിയില്‍ അതൃപ്തി ഉള്‍ക്കൊള്ളുന്നതായിരുന്നു അമിത്ഷായുടെ വാക്കുകള്‍. ഒപ്പം കേര ള സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായം അറിയിച്ചു. എന്നാല്‍ ദേശീയാധ്യക്ഷന്‍റെ ഈ നിലപാടിനോട് വിരുദ്ധമായാണ് ബിജെപിയിലെ തന്നെ നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി ശബരിമല വിഷയത്തില്‍ തന്‍റെ പക്ഷം പറഞ്ഞത്.
കോടതി വിധിയില്‍ കുറ്റം പറയാനാവില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് കോടതിയില്‍ പരാതി എത്തിയകൊണ്ട് മാത്രമാണ് ആയത് വിഷയത്തില്‍ കോടതി വിധി പ്രഖ്യാപിച്ചതെന്നും കേന്ദ്രമന്ത്രി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. സ്ത്രീകള്‍ എപ്പോള്‍ അമ്പലത്തില്‍ പോകണം എപ്പോള്‍ പോകണ്ട എന്ന് തീരുമാനിക്കുന്നത് അവരാണെന്നും ഉമാഭാരതി വിഷയത്തില്‍ പ്രതികരിച്ചു.
Post Your Comments