ദര്‍ഗ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിക്ക് ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. പ്രിയങ്കയുടെ ഭര്‍ത്താവ് അഴിമതി നടത്തിയതിന് പ്രതിയാണെന്നും പ്രിയങ്കയെ രാജ്യത്തെ ജനങ്ങള്‍ കാണുന്നത് കള്ളന്റെ ഭാര്യയായാണെന്നും അവർ പറയുകയുണ്ടായി. ഇതൊരു ജനാധിപത്യ രാജ്യമാണ്, ഇവിടെ ആര്‍ക്കും എവിടെനിന്നും മത്സരിക്കാമെന്നും ഉമാ ഭാരതി വ്യക്തമാക്കി. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രിയങ്ക മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ.
Post Your Comments