മുംബൈ: കഴിഞ്ഞ ദിവസം പ്രശസ്ത ബോളിവുഡ് നടന്‍ നസറുദ്ദൂന്‍ ഷാ നടത്തിയ വിവാദ പ്രസ്താവന്യക്കു പ്രതികരണവുമായി കേന്ദ്രമന്ത്രി ഉമാ ഭാരതി. ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കാണുമ്പോള്‍ ഇവിടെ താമസിക്കുന്ന തന്റെ മക്കളുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നാണ് ഷാ പറഞ്ഞത്. ഒരു ചാനല്‍ അഭിമുഖത്തിലൂടെ ഈപ്രസ്താവന പുറത്തു വന്നതോടെ വലിയ പ്രതിഷേധങ്ങളാണ് അദ്ദേഹത്തിനെതിരെ ഉണ്ടായത്. അതേസമയം നസറുദ്ദിന്‍ ഷായുടെ പ്രസ്താവന ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഉമാ ഭാരതിയുടെ ആരോപണം.
രാജ്യത്ത് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് വന്‍ ഗൂഢാലോചനകളാണ്. ഷായുടെ പ്രസ്താവനയും അതിന്റെ ഭാഗമാണ്. ഭിന്നിപ്പ് രാഷ്ട്രീയമാണ് ചിലര്‍ നടത്തുന്നത്. അത്തരക്കാര്‍ക്ക് തക്ക മറുപടി നല്‍കുമെന്നും ഉമാഭാരതി പറഞ്ഞു.
Post Your Comments