ചെന്നൈ: യുവതിയെ മതം മാറ്റി ഭീകരപ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ച കേസില്‍ മുഖ്യപ്രതിയും ഭര്‍ത്താവുമായ റിയാസ് അറസ്റ്റിലായി. സൗദിയില്‍ നിന്നും വരുന്നതിനിടെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ന്യൂമാഹി സ്വദേശിയായ ഇയാൾ ഇന്നലെ പിടിയിലായത്. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ റിയാസിനെ ഉദ്യോഗസ്ഥര്‍ തിരിച്ചറിയുകയായിരുന്നു. ഹൈക്കോടതിയില്‍ ഉള്ള കേസ് ഏതാനും ദിവസം മുമ്പ് എന്‍.ഐ.എ ഏറ്റെടുത്തിരുന്നു.
എന്‍.ഐ.എക്ക് മുമ്പില്‍ ഹാജരാകാനും അഭിഭാഷകനെ കാണാനുമാണ് റിയാസ് നാട്ടിലേക്ക് പോയതെന്ന് ജിദ്ദയിലുള്ള ഇയാളുടെ പിതാവ് പറഞ്ഞു. മതംമാറ്റി വിവാഹം ചെയ്തു സൗദി വഴി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചു എന്നാണു പത്തനംതിട്ട സ്വദേശിനിയുടെ പരാതി. ഈ കേസിൽ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജിദ്ദയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന മുഹമ്മദ് റിയാസ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
ബംഗളുരുവിലെ പഠനത്തിനിടെ താനുമായി പ്രണയത്തിലായ യുവതി സ്വമേധയാ ഇസ്ലാംമതം സ്വീകരിക്കുകയായിരുന്നുവെന്നും യുവതിയുടെ ഹര്‍ജിക്ക് പിന്നില്‍ ബാഹ്യശക്തികള്‍ ഉണ്ടെന്നും റിയാസ് പറഞ്ഞിരുന്നു. സൗദിയില്‍ നിന്നും നാട്ടിലേക്ക് പോയ ഭാര്യയെ കുടുംബം തടങ്കിലാക്കിയതായും മുഹമ്മദ് റിയാസ് ആരോപിച്ചിരുന്നു.
Post Your Comments