ബീജിംഗ്: ഒറ്റയിരിപ്പിന് 20 മണിക്കൂര്‍ വീഡിയോ ഗെയിം കളിച്ച യുവാവിന് അരയ്ക്ക് താഴോട്ട് ചലന ശേഷി നഷ്ടപ്പെട്ടു. ചൈനയിലെ സെയിജാംഗ് പ്രവിശ്യയിലെ ജിയാസ്‌കിംഗിലാണ് സംഭവം. ജനുവരി 27ന് രാവിലെയാണ് പ്രദേശത്തുള്ള ഒരു ഇന്റര്‍നെറ്റ് കഫേയില്‍ യുവാവ് ഗെയിം കളിക്കാന്‍ ആരംഭിച്ചത്. പിറ്റേ ദിവസം വൈകിട്ടാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗെയിം കളിക്കുന്നതിനിടയ്ക്ക് ശുചിമുറിയില്‍ പോകാനായി എഴുന്നേക്കാന്‍ ശ്രമിച്ചപ്പോളാണ് അരയ്ക്ക് താഴോട്ട് ചലന ശേഷി നഷ്ടപ്പെട്ട വിവരം അറിയുന്നത്. പിന്നീട് സുഹൃത്തുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അതേ സമയം യുവാവിന്റെ പേരും ഏത് ഗെയിമാണ് കളിച്ചിരുന്നതുമെന്നുള്ള വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.
നിലവിലെ യുവാവിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങളും പുറത്തെത്തിയിട്ടില്ല. മാത്രമല്ല ആശുപത്രിയിലേക്ക് കൊണ്ടു പോകുവഴി കളിച്ചിരുന്ന ഗെയിം പൂര്‍ത്തിയാക്കാന്‍ ഇയാള്‍ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്.
ഒരു ദിവസം മുഴുവന്‍ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച 22കാരിയുടെ കാഴ്ച നഷ്ടപ്പെട്ട വാര്‍ത്ത നേരത്തെ പുറത്തെത്തിയിരുന്നു.
Post Your Comments