Latest NewsNewsInternational

പബ്ജിക്ക് ശേഷം മറ്റൊരു ബാറ്റില്‍ ഗെയിമില്‍ കയറിയവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു

 

ന്യൂയോര്‍ക്ക്: പബ്ജിക്ക് ശേഷം മറ്റൊരു ബാറ്റില്‍ ഗെയിമായ ‘കോള്‍ ഓഫ് ഡ്യൂട്ടി’യില്‍ കയറിയവര്‍ക്ക് എട്ടിന്റെ പണി കിട്ടിയതായി റിപോര്‍ട്ട്. ഏതാണ്ട് 5 ലക്ഷത്തോളം ഉപയോക്താക്കളുടെ പാസ്വേര്‍ഡ് അടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് ഡെക്സിറീറ്റോ റിപോര്‍ട്ട് ചെയ്യുന്നത്.

ഡെക്സെര്‍ട്ടോ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, 500,000-ത്തിലധികം ആക്ടിവിഷന്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുകയും കോള്‍ ഓഫ് ഡ്യൂട്ടി കളിക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യമായി ചോര്‍ത്തുകയും ചെയ്തു എന്നാണ്.

 

ഓ റെമ്മി എന്ന ട്വിറ്റര്‍ ഹാന്റിലാണ് ഈ വിവര ചോര്‍ച്ച സംബന്ധിച്ച് ആദ്യം വ്യക്തമാക്കിയത് എന്നാണ് ടെക് റഡാറിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഇതിന് ശേഷം കോള്‍ ഓഫ് ഡ്യൂട്ടിയിലെ പ്രമുഖ കണ്ടന്റ് ക്രിയേറ്റേര്‍സായ പ്രോട്ടോടൈപ്പ് വെയര്‍ഹൌസ്, ഒക്കാമി, ദ ഗെയിമിംഗ് റെവല്യൂഷന്‍ എന്നിവരെല്ലാം ഈ വിവര ചോര്‍ച്ച സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button