ദുബായ്: വിഡിയോ ഗെയിം കളിക്കുന്നവർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ. പല വിഡിയോ ഗെയിമുകളുടെയും പേരിൽ കംപ്യൂട്ടറുകളും മറ്റും നശിപ്പിക്കുന്ന വ്യാജന്മാർ ഇറങ്ങിയിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ 9,30,000 പേർ വഞ്ചിതരായിട്ടുണ്ടെന്ന് ആന്റി വൈറസ് സോഫ്റ്റ്്‌വെയർ ദാതാക്കളായ കാസ്പെർസ്കി അധികൃതർ വ്യക്തമാക്കുന്നു.
ഓഫിസ് ഉപയോഗവുമായി ബന്ധപ്പെട്ട കംപ്യൂട്ടറുകളിലും ലാപ്ടോപുകളിലും കുട്ടികൾ ഗെയിമുകൾ കളിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഏറ്റവുമധികം പേർ ഡൗൺലോഡ് ചെയ്തു ഉപയോഗിക്കുന്ന മൂന്നു വീഡിയോ ഗയിമുകളുടെ പേരിലാണ് വ്യാജന്മാർ വിലസുന്നത്. മൈൻ ക്രാഫ്റ്റിന്റെ പേരിലാണ് വ്യാജന്മാർ ഏറെ. ജിടിഎ 5 എന്ന ഗെയിമാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് സിംസ് 4 ന്റെ വ്യാജൻ ആണുള്ളത്.
Post Your Comments