Latest NewsIndiaNews

ഈ വീഡിയോ ഗെയിമുകള്‍ സുരക്ഷിതമല്ല, രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ആംഗ്രി ബേര്‍ഡ്‌സ് കാന്‍ഡി ക്രഷ് വീഡിയോ ഗെയിമുകള്‍ കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്. സുരക്ഷാ വെബ്സൈറ്റായ പിക്സലേറ്റിന്റെ പുതിയ കണ്ടെത്തലുകള്‍ പ്രകാരം ഈ ഗെയിമുകള്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും അവ പരസ്യവ്യവസായത്തിലേയ്ക്ക് കൈമാറുകയും ചെയ്യുന്നുണ്ടെന്നാണ് രക്ഷിതാക്കള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്.

Read Also: ലൈഫ് കരട് പട്ടിക: ഒന്നാം ഘട്ടത്തിൽ 73,138 അപ്പീലുകൾ ലഭിച്ചതായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

പിക്സലേറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയിലെ മിക്ക ഗെയിമിങ് ആപ്പുകളും പരസ്യ വ്യവസായവുമായി ഡേറ്റ പങ്കിടുന്നുണ്ട് എന്നാണ്. ആംഗ്രി ബേര്‍ഡ്സ് 2 പോലുയള്ള ഗെയിം ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്.

കാന്‍ഡി ക്രഷ് സാഗ ആപ്പിലും സമാനമായ ഒരു കാര്യം ശ്രദ്ധിക്കപ്പെട്ടു. കളറിങ് ചെയ്യുന്നതിനും കണക്ക് ഹോംവര്‍ക്ക് ചെയ്യുന്നതിനുള്ള ആപ്പുകളും കുട്ടികളെ നിരീക്ഷിക്കുന്നതായി കണ്ടെത്തി. ആപ്പുകള്‍ കുട്ടികളുടെ പൊതുവായ ലൊക്കേഷനുകള്‍ ശേഖരിക്കുകയും സമാന താല്‍പര്യങ്ങളുള്ള ഉപയോക്താക്കളെ തിരയുന്ന കമ്പനികള്‍ക്ക് അയയ്ക്കുകയും ചെയ്യുന്നു. ആപ്പുകള്‍ ശേഖരിച്ച വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് അയക്കുന്നു.

കുട്ടികളെ പിന്തുടരുന്ന ആപ്പുകളിലെ പരസ്യദാതാക്കളുമായി വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനുള്ള സാധ്യത 42 ശതമാനം കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button