പോണോഗ്രഫിയിലും വീഡിയോ ഗെയിമിലും മുഴുകിയിരിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. . ഇത് ഒരു അഡിക്ഷനായാണ് കണക്കാക്കപ്പെടുന്നത്. ഇത് വെറും പെരുമാറ്റ വൈകൃതങ്ങള്‍ മാത്രമാണോ അതോ ഇതിന് ശാസ്ത്രീയമായ വിശദീകരണങ്ങളുണ്ടോ?
Read Also : ആൻഡ്രോയിഡ് ആപ്പുകളെ തകർക്കാൻ ‘ജോക്കർ’ എത്തി; മാൽവെയർ ഭീതിയിൽ ടെക്ക് ലോകം
ഇതിന് ഉദാഹരണം ചൂണ്ടിക്കാട്ടി സൈക്കോളജിസ്റ്റ് മറുപടി പറയുന്നു. ഇയാന്‍ എന്നയാള്‍ തുടര്‍ച്ചയായി ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകള്‍ കളിക്കുമായിരുന്നു. രാത്രി തുടങ്ങുന്ന ഗെയിം പിറ്റേന്നും അവസാനിക്കില്ല. എട്ട് വര്‍ഷത്തോളമായി ഇയാന് ജോലി നഷ്ടമായി, വീടും കുടുംബവും നഷ്ടമായി. മറ്റെന്തിനേക്കാളും തന്റെ മക്കളെയാണ് ഞാന്‍ സ്നേഹിച്ചിരുന്നതെന്ന് പറണമെന്നുണ്ട്. ഞാന്‍ അവരെ വളരെ സ്നേഹിച്ചിരുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകളെയാണ് ഞാന്‍ ഏറെ ഇഷ്ടപ്പെട്ടത്. അതെന്നെ ത്ൃപ്തനാക്കി. ശാരീരികമായ ആസക്തി കൂടിയായിരുന്നു അത് – ഇയാന്‍ പറയുന്നു.
ഇയാനെ പോലുള്ളവര്‍ക്ക് വീഡിയോ ഗെയിമുകള്‍ ലഹരിയാണ്. ലോക ആരോഗ്യ സംഘടന ഈയടുത്ത് സമാനമായൊരു നിഗമനത്തിലെത്തിയിരുന്നു. കൂടാതെ ലോക ആരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസില്‍ ആദ്യമായി ഗെയിമിംഗ് ഡിസോററുകളെയും ഉള്‍പ്പെടുത്തി. 0.3-1 ശതമാനം പൊതുജനങ്ങള്‍ ഈ രോഗത്തിന് ചികിത്സ തേടേണ്ടി വരാമെന്ന് പഠനങ്ങള്‍ പറയുന്നു. യുകെയില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഫണ്ട് ചെയ്യുന്ന ആദ്യ ഇന്റര്‍നെറ്റ് അഡിക്ഷന്‍ സെന്റര്‍ തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Post Your Comments