കെന്റകി : വീഡിയോ ഗെയിം കളിച്ച് പരാജയപ്പെട്ട പിതാവ് ദ്വേഷ്യം തീര്‍ത്തത് സ്വന്തം കുഞ്ഞിനോട് . പിതാവിന്റെ മര്‍ദ്ദനത്തില്‍ കുഞ്ഞ് കൊല്ലപ്പെട്ടു .അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. വീഡിയോ ഗെയിം കളിച്ച് പരാജയപ്പെട്ടതിന്റെ ദേഷ്യത്തിലാണ് പിതാവ് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത്.
സംഭവ സമയം കുട്ടിയും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗെയിം കളിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് കലിപൂണ്ട ഇയാള്‍ ഗെയിം കളിക്കുവാന്‍ ഉപയോഗിക്കുന്ന ഡിവൈസ് എടുത്ത് കുഞ്ഞിനു നേര്‍ക്ക് എറിഞ്ഞു. എന്നിട്ടും കലി തീരാതെ കുഞ്ഞിന്റെ തലയ്ക്ക് അടിയ്ക്കുകയും കൈയ്യിലെടുത്ത് നിലത്തേയ്ക്ക് ഇടുകയും ചെയ്തു.
തുടര്‍ന്ന് കുട്ടിയെ എടുത്ത് ബെഡ്ഡില്‍ കിടത്തിയതിനു ശേഷം അയാള്‍ ബാത്ത്റൂമില്‍ പോയി.
ഇദ്ദേഹം തിരികെ വന്നപ്പോള്‍ കുട്ടി അനക്കമില്ലാതെ കിടക്കുന്നതായി കണ്ടു.
ഉടന്‍ തന്നെ അടിയന്തിര ഘട്ടങ്ങളില്‍ വിളിക്കുന്ന നമ്പറായ 911-ല്‍ വിളിച്ച പിതാവ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
Post Your Comments