Jobs & VacanciesLatest News

ഇത്തവണ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

തിരുവനന്തപുരം ; ഇത്തവണ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ജനുവരി 13 വരെയുള്ള കണക്കനുസരിച്ച് സെക്രട്ടേറിയറ്റ്/പി.എസ്.സി./ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍ എന്നെ തസ്തികയിലേക്ക് 6,08,150 പേരാണ് അപേക്ഷിച്ചത്. കഴിഞ്ഞ വിജ്ഞാപനത്തിൽ നേരിട്ടുള്ള നിയമനത്തിന് 5,17,360 പേരും തസ്തികമാറ്റത്തിന് 4710 പേരുമാണ് അപേക്ഷിച്ചത്.

ഡിസംബര്‍ 14-ന്റെ ഗസറ്റിലായിരുന്നു ഇത്തവണത്തെ വിജ്ഞാപനം. ബിരുദം അടിസ്ഥാന യോഗ്യതയായ തസ്തികയിലേക്ക് ജനുവരി 17 രാത്രി 12 മണി വരെയായിരുന്നു അപേക്ഷ സ്വീകരിച്ചിരുന്നത്.  2019 ഏപ്രില്‍ ഏഴിന് നിലവിലുള്ള റാങ്ക്പട്ടിക മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കും. അതിനുശേഷം പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുക.

ബിരുദത്തിന് മാര്‍ക്ക് നിബന്ധനയും,ഡി.സി.എയും യോഗ്യതയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ചട്ടം ഭേദഗതി ചെയ്തിട്ടില്ല. അതിനാല്‍ ബിരുദം യോഗ്യതയുള്ളവര്‍ക്ക് ഇപ്പോഴത്തെ വിജ്ഞാപനത്തിൽ അപേക്ഷിക്കാൻ സാധിക്കുമായിരുന്നു. കൂടാതെ  വിജിലന്‍സ് ട്രൈബ്യൂണല്‍, സ്പെഷ്യല്‍ ജഡ്ജ് ആന്‍ഡ് എന്‍ക്വയറി കമ്മിഷണര്‍ ഓഫീസ് എന്നിവിടങ്ങളിലെ ഒഴിവുകള്‍ കൂടി ഈ കാറ്റഗറിയില്‍ ഉൾപ്പെടുത്തി.

Read also ;സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button