സർക്കാർ ജോലി സ്വപ്നം കാണുന്നവർ നിരവധിയാണ്. തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചു, പൊതു പരീക്ഷ പാസായി ജോലി സ്വന്തമാക്കാൻ കഠിന പ്രയത്നം നടത്തുന്നവർ നമ്മുടെ മുന്നിലുണ്ട്. എന്നാൽ ജോലി കിട്ടാൻ റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും കാര്യമില്ലെന്നു കാണിക്കുകയാണ് നിഷയുടെ അനുഭവം. നാല് സെക്കന്റ് വ്യത്യാസത്തിൽ ജോലി കൈവിട്ടു പോയ നിഷയുടെ കാര്യം നിയമസഭാ സമ്മേളനത്തിലും ചർച്ചയായി. നിഷയുടെ ഈ അവസ്ഥയ്ക്ക് കാരണം ചില ഉദ്യോഗസ്ഥരാണെന്നു എഴുത്തുകാരിയും അധ്യാപികയുമായ ഡോ അനുജ ജോസഫ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അനുജയുടെ പ്രതികരണം.
read also: അടിവസ്ത്രമിട്ട് നാലാളറിഞ്ഞ ടീച്ചറും അടികൊണ്ട് ആരുമറിയാതെ പോയ അപർണയും: കുറിപ്പ്
കുറിപ്പ് പൂർണ്ണ രൂപം,
ഓരോ psc റാങ്ക് ലിസ്റ്റിലും ഒത്തിരി പേരുടെ സ്വപ്‌നങ്ങളുണ്ട്, പ്രയത്‌നവും കണ്ണുനീരും ഒക്കെയുണ്ടെന്നു അധികാരികളെ ഓർക്കുക .ശുപാർശ ചെയ്യാനും, ക്യാഷ് കൊടുത്തു ജോലി മേടിക്കാനും ആരുമില്ലാത്ത കുറച്ചു പേരുണ്ട് നമ്മുടെയി നാട്ടിൽ, അവരുടെ ഏക പ്രതീക്ഷയാണ് psc പരീക്ഷ പാസ്സാകുക, സർക്കാർ ജോലിയിൽ പ്രവേശിക്കുക, അന്തസ്സായി ജീവിക്കാനുള്ള വരുമാനം, വീട്ടുകാർക്ക് അത്താണി ആവുക എന്നിങ്ങനെ പോകുന്നു.
ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധിയൊടടുക്കുമ്പോൾ അതിലെ നിയമനം പ്രതീക്ഷിച്ചു, ഒഴിവു റിപ്പോർട്ട് ചെയ്യുന്നതും കാത്തിരിക്കുന്നവരുടെ നെഞ്ചിടിപ്പ് കൂടും,
അതിന്റെ ദെണ്ണം തലപ്പത്തിരിക്കുന്ന പലരും കണ്ടില്ലെന്നു നടിക്കും. ചങ്കു പൊട്ടി മറ്റുള്ളവർ ranklist ന്റെ പുറകെ ഓടുമ്പോൾ, പുറംതിരിഞ്ഞു നടക്കുന്ന അധികാരികളെ മനുഷ്യത്വം എന്ന ഒന്നു നിങ്ങളുടെ ഉള്ളിലുണ്ടോ, അതോ മനുഷ്യനായി നടിക്കുവാണോ?
നിങ്ങളും ഒരു നാൾ ഇപ്പോൾ ആയിരിക്കുന്ന സ്ഥാനങ്ങളിൽ പരീക്ഷ എഴുതിയും ഒക്കെയല്ലേ കടന്നു വന്നതു?
ജോലിയിൽ കയറുമ്പോൾ ഒരു സ്വഭാവം, പുറത്തു നിൽക്കുമ്പോൾ മറ്റൊരു സ്വഭാവം.
ഈയിടെ ഒരു ഉദ്യോഗസ്ഥന്റെ പകയിൽ നിഷയെന്ന യുവതിയ്ക്കു 4സെക്കന്റ് ന്റെ വ്യത്യാസത്തിൽ ജോലി നഷ്‌ടപ്പെട്ട വാർത്ത കാണാനിടയായി.12മണി വരെ ഒഴിവു റിപ്പോർട്ട് ചെയ്യാതെ, 12.4നു റിപ്പോർട്ട് ചെയ്തു അവരുടെ ജോലിയ്ക്കുള്ള അവസാന വാതിലും കൊട്ടിയടച്ച ആ ഉദ്യോഗസ്ഥന്റെ ക്രൂരത, ഇയാളെയൊക്കെ ചെരിപ്പൂരി അടിക്കണം, ഇവനൊക്കെ ഓരോ മാസവും എണ്ണി വാങ്ങുന്നത് ജനങ്ങളുടെ നികുതിപ്പണം തന്നെയല്ലേ?
മറ്റൊരാൾക്ക് ജോലി നിഷേധിക്കാൻ ഇവനൊക്കെ എന്തു അധികാരം.
ഇതു പോലെയുള്ളവരെ ഒക്കെ വച്ചു വാഴിക്കുന്ന നമ്മുടെ സമൂഹത്തിന്റെ രീതികൾ മാറി വരട്ടെ.
ഒന്നു കൂടെ പറയട്ടെ, ranklist ൽ നിയമനം പ്രതീക്ഷിച്ചിരിക്കുമ്പോൾ പാവത്തം ചമയലും, ജോലി കിട്ടുമ്പോൾ മറ്റൊരു സ്വഭാവവും എടുത്തണിയരുതേ, നിങ്ങളെ പോലെ എല്ലാവർക്കും ജോലിക്കുള്ള സ്വപ്നങ്ങൾ ഉണ്ട്, പ്രതീക്ഷകളുണ്ട്, അതൊക്കെ തല്ലിക്കെടുത്താൻ നിങ്ങൾക്ക് എന്തവകാശം?
ഈ സെക്കന്റ് ൽ ശ്വാസം നിലച്ചാൽ തീരാവുന്ന അഹങ്കാരം മാത്രമേ ഉള്ളു ഓരോ മനുഷ്യനുമെന്നു മറന്നു പോകരുത് ?
“Injustice anywhere is a threat to justice everywhere” Dr. Martin Luther King
Dr. Anuja Joseph,
Trivandrum.
Post Your Comments