ന്യൂഡൽഹി: ട്രെയിനില്‍ അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനു ഇന്ത്യൻ റെയിൽവേയുടെ പുതിയ തീരുമാനങ്ങള്‍. റെയിൽവേ എല്ലാ ട്രെയിനുകളിലും സ്റ്റേഷനുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കാൻ തയാറെടുക്കുന്നു.
12 ലക്ഷം സിസിടിവി കാമറകൾ ഇതിനുവേണ്ടി വാങ്ങാൻ റെയിൽവേ തീരുമാനിച്ചതായാണ് സൂചന. നിലവിൽ രാജ്യത്തെ 50 ട്രെയിനുകളിലും 395 സ്റ്റേഷനുകളിലും മാത്രമാണ് സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. 3000 കോടിരൂപ 2017-18 ലെ കേന്ദ്ര ബജറ്റിൽ ഇതിനുവേണ്ടി വകയിരുത്തുമെന്നാണ് റിപ്പോർട്ടുകൾ. 11,000 ട്രെയിനുകളിലും 8,500 സ്റ്റേഷനുകളിലും പുതിയതായി കാമറകൾ സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്.
Post Your Comments