KeralaLatest NewsNews

താമരശ്ശേരിയില്‍ വഴിയോര വിശ്രമകേന്ദ്രത്തിനു നേരെ ആക്രമണം

കോഴിക്കോട്: താമരശ്ശേരിയില്‍ വഴിയോര വിശ്രമകേന്ദ്രത്തിനു നേരെ ആക്രമണം. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കോഫീ ഷോപ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു. രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബ്രോസ്റ്റഡ് ചിക്കന്‍ തീര്‍ന്നു പോയെന്ന് പറഞ്ഞതിനാണ് മര്‍ദനം.

Read Also: പാമ്പ് കടിയേറ്റുള്ള മരണം ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍

രാത്രി 12.15 ഓടെ കടയിലെത്തിയ 5 അംഗ സംഘം ആണ് ആക്രമിച്ചത്. ബ്രോസ്റ്റഡ് ചിക്കനുണ്ടോ എന്ന് ചോദിച്ചായിരുന്നു അഞ്ച് അംഗ സംഘം കടയിലെത്തിയത്. എന്നാല്‍ തീര്‍ന്നു പോയെന്ന് ജീവനക്കാര്‍ പറഞ്ഞതോടെ ഇപ്പോള്‍ തന്നെ ബ്രോസ്റ്റഡ് ചിക്കന്‍ വേണമെന്ന് പറഞ്ഞ് സംഘം പ്രശ്നം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് വാക്ക് തര്‍ക്കത്തിലേക്കും ആക്രമണത്തിലേക്കും നീങ്ങുകയായിരുന്നു. രണ്ട് പേരായിരുന്നു കടയിലുണ്ടായിരുന്നത്.

കോഫീ ഷോപ്പ് ഉടമ നല്ലിക്കല്‍ സയ്യീദ്, ജീവനക്കാരന്‍ ആസാം സ്വദേശിയു മെഹദി ആലം എന്നിവരെ ക്രൂരമായി മര്‍ദ്ദിക്കുകയും, കടയില്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. സംഭവത്തില്‍ താമരശ്ശേരി പോലീസ് രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button