കൊല്ലം : കൊട്ടിയത്തു പതിനാലുകാരനായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുരീപ്പള്ളി സെബദിയില്‍ ജോബ് ജി.ജോണിന്റെ മകന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ജയമോള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ജിത്തുവിന്റെ സ്‌നേഹം നഷ്ടപ്പെടുമെന്ന് അമ്മ ഭയന്നിരുന്നതായി മകള്‍ വെളിപ്പെടുത്തി.
അമ്മയ്ക്കു മാനസികപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അച്ഛന്റെ വീട്ടില്‍പ്പോയി തിരികെ വരുമ്പോഴെല്ലാം ജിത്തു അമ്മയോടു വഴക്കിട്ടിരുന്നു. ഇതിനോടെല്ലാം അമ്മ രൂക്ഷമായി പ്രതികരിക്കും. പിന്നീടു സാധാരണ നിലയിലാകുന്നതിനാല്‍ ചികില്‍സിച്ചില്ല. അമ്മയ്ക്കു സ്വഭാവദൂഷ്യമുണ്ടെന്ന പ്രചാരണം വേദനിപ്പിച്ചെന്നും മകള്‍ അറിയിച്ചു.
അതേസമയം മകനെ നിഷ്ടൂരമായി മാതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിനും സഹോദരിക്കും വ്യക്തമായ പങ്കുണ്ടെന്ന് സമീപവാസികളായ നാട്ടുകാര്‍ ആരോപിക്കുന്നു. 15 ന് കുടുംബവഴക്കിനെ തുടര്‍ന്ന് മാതാവ് കൊലപ്പെടുത്തിയ ജിത്തു ജോബ് എന്ന പതിനാലുകാരന്റെ മരണത്തിലാണ് പിതാവ് ജോബിനും സഹോദരി ടീനയ്ക്കും പങ്കുണ്ടെന്ന സംശയം നാട്ടുകാര്‍ പറയുന്നത്. ഇതിന് കാരണം കുട്ടിയെ കാണാതായ ദിവസം മുതലുള്ള ഇവരുടെ പെരുമാറ്റമാണെന്ന് സമീപവാസികള്‍ പറയുന്നപ അമ്മയുടെ മൊഴി തീര്‍ത്തും അവിശ്വസനീയമാണെന്നും അവര്‍ പറയുന്നു. കുട്ടിയെ കാണാതായതു മുതല്‍ ഇവരുടെ പെരുമാറ്റത്തില്‍ പന്തിയുണ്ടെന്നും പറയുന്നു.
Post Your Comments