ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിന്റെ മകന് അര്ജുന് ടെണ്ടുല്‍ക്കറും ഇന്ന് താരമാണ്. സച്ചിന്റെ മകന് എന്ന നിലയില്‍ മാത്രമല്ല കളിക്കളത്തിലെ മികച്ച പ്രകടനത്തിലൂടെയുമാണ് അര്ജുന് വാര്‍ത്തകളില്‍ ഇടം നേടുന്നത്. പേസ് ബൗളിംഗിലാണ് കുട്ടി സച്ചിന് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
എന്നാല്‍ അര്‍ജുന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വാര്‍ത്ത. അര്‍ജുന്റെ ഇഷ്ട ക്രിക്കറ്റ് താരങ്ങളില്‍ അച്ഛന് സച്ചിന് ടെണ്ടുല്ക്കറില്ല. ഓസ്ട്രേലിയന്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സുമാണ് അര്‍ജുന്റെ പ്രിയപ്പെട്ട താരങ്ങള്‍. ഒരു ഒസ്ട്രേലിയിന് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അര്ജുന് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘അച്ഛന് ഇത്രയും വലിയ ക്രിക്കറ്റ് താരമാണ് എന്നുള്ള ബാധ്യത ഞാന്‍ പരിഗണിക്കാറില്ല. ബോള്ചെയ്യുമ്പോള് ഏറ്റവും മികച്ച രീതിയില്‍ ബോള്‍ ചെയ്യാനും ബാറ്റ് ചെയ്യുമ്പോള്‍ ഏത് ബോളറെ അടിക്കണമെന്നും അടിക്കണ്ടയെന്നും എന്നതില്‍ മാത്രമേ ശ്രദ്ധിക്കാറുള്ളുവെന്നും’ അര്ജുന് പറയുന്നു.
Post Your Comments