Latest NewsCricketNewsSports

ആ കാരണങ്ങൾ കൊണ്ടാണ് അര്‍ജുന്റെ കളി കാണാന്‍ ഞാന്‍ പോവാത്തത്: സച്ചിൻ

മകൻ അര്‍ജുൻ ടെൻഡുൽക്കറുടെ കളി ഇതുവരെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെൻഡുൽക്കർ. ഗ്രഹാം ബെന്‍സിങറിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് സച്ചിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഐപിഎല്ലിന്റ വരാനിരിക്കുന്ന സീസണില്‍, സച്ചിന്‍ മുഖ്യ ഉപദേഷ്ടാവായ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഒരിക്കല്‍ക്കൂടി അര്‍ജുന്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലും താരം മുംബൈ ടീമിന്റെ ഭാഗമായിരുന്നു.

‘മക്കള്‍ കളിക്കുന്നത് കാണുമ്പോള്‍ അച്ഛനും അമ്മയ്ക്കുമെല്ലാം വലിയ സമ്മര്‍ദ്ദമാണുണ്ടാവുക. അതുകൊണ്ടു തന്നെയാണ് അര്‍ജുന്റെ കളി കാണാന്‍ ഞാന്‍ പോവാത്തത്. ഇതുവരെ അവന്റെ കളി ഞാന്‍ നേരില്‍ കണ്ടിട്ടില്ല. ക്രിക്കറ്റിനെ സ്‌നേഹിക്കാനുള്ള സ്വാതന്ത്ര്യം അര്‍ജുന് ലഭിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു’.

‘മാത്രമല്ല അവന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ നിന്നും ശ്രദ്ധ മാറിപ്പോവാതിരിക്കുന്നതിനും വേണ്ടിയാണ് ഞാന്‍ കളി കാണാന്‍ പോവാത്തത്. അവന്‍ ഗെയിമില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണം. ഞാനും ഇങ്ങനെ തന്നെയായിരുന്നു’.

Read Also:- തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനും ബദാം!

‘എന്റെ കളി മറ്റാരെങ്കിലും കാണുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല. ഞാന്‍ അര്‍ജുന്റെ മല്‍സരം ഇനി കാണാന്‍ പോയാലും എവിടെയെങ്കിലും പോയി ആരും കാണാതെ മറഞ്ഞിരിക്കും. ഞാന്‍ ഇവിടെ വന്നിട്ടുണ്ടെന്ന് അവന്‍ അറിയില്ല. അവന്‍ മാത്രമല്ല അവന്റെ കോച്ച്, ടീമംഗങ്ങളോ ആരും തന്നെ അറിയില്ല’ സച്ചിൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button