മുംബൈ: ക്രിക്കറ്റ് ലോകത്ത് ഇതിഹാസമായ ബാറ്റ്‌സ്മാനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും ഇപ്പോള്‍ ആഭ്യന്തര ലീഗുകളിലും മറ്റും തന്റെ ബൗളിങ്ങിലൂടെ തിളങ്ങുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷ നല്‍കുന്ന താരമായാണ്. കരിയറില്‍ വിജയിക്കാന്‍ തന്റെ അച്ഛന്‍ രമേശ് തെണ്ടുൽക്കർ തനിക്ക് പകര്‍ന്ന തന്ന ഒരു ഉപദേശം മാത്രമാണ് താന്‍ മകനും കൈമാറിയിരിക്കുന്നതെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് സച്ചിന്‍.
മുംബൈ ടി20 ലീഗില്‍ അര്‍ജുന്‍ ആൾറൗണ്ട് മികവ് കൊണ്ട് ശ്രദ്ധേയനായിരുന്നു. ഇതിനു പിന്നാലെയാണ് സച്ചിന്‍ മകന് നല്‍കിയ ഉപദേശത്തെക്കുറിച്ച് സംസാരിച്ചത്. ‘ഞാനവനോട് പറഞ്ഞിട്ടുണ്ട്, ജീവിതത്തില്‍ എന്ത് ചെയ്താലും കുറുക്കുവഴി എടുക്കരുതെന്ന്. എന്റെ അച്ഛന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ എന്നോട് പറഞ്ഞതാണ് അത്.’ സച്ചിന്‍ കൂട്ടിച്ചേർത്തു.
Post Your Comments