Latest NewsCricketNewsIndiaSports

മുംബൈ ടീമിനെ പ്രഖ്യാപിച്ചു, അര്‍ജുന്‍ തെന്‍ഡുല്‍ക്കർ ടീമിലില്ല

മുംബൈ : വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. ദേശീയ താരം ശ്രേയസ് അയ്യര്‍ ടീമിനെ നയിക്കും. പൃഥ്വി ഷായാണ് ഉപനായകന്‍.

Read Also : ശബരിമലയിൽ വരുമാനമില്ല , തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് അടച്ചുപൂട്ടേണ്ട സ്ഥിതിയിലെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു 

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന് ടീമില്‍ ഇടമില്ല.പരിശീലന മത്സരത്തിലെ മോശം പ്രകടനമാണ് അര്‍ജുന് വിനയായത്.ഇടംകയ്യന്‍ പേസ് ബോളറായ അര്‍ജുന്‍, പരിശീലന മത്സരത്തില്‍ 4.1 ഓവറില്‍ 53 റണ്‍സാണ് വഴങ്ങിയത്. ഇക്കോണമി റേറ്റ് 12.93. വിക്കറ്റ് ഒന്നും വീഴ്ത്താനും അര്‍ജുന് സാധിച്ചില്ല. ഇതോടെയാണ് ടീമില്‍ ഇടംപിടിക്കുന്ന കാര്യം പരുങ്ങലിലായത്.

സുര്യകുമാര്‍ യാദവ്, യശ്വസി ജയ്സ്‌വാള്‍, ശിവം ദുബെ, തുഷാര്‍ ദേശ്പാണ്ഡേ എന്നിവരും ടീമില്‍ ഇടം നേടിയവരില്‍ ഉള്‍പ്പെടുന്നു. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രമേശ് പവാറാണ് മുഖ്യ പരിശീലകന്‍. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച്‌ 14 വരെയാണ് മത്സരങ്ങള്‍ നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button