റിയാദ്: ലൗവ് ജിഹാദ് എന്നൊന്നില്ലെന്ന് ജേക്കബ് പുന്നൂസ്. ജിഹാദ് ലക്ഷ്യം വയ്ക്കുന്നവന് പ്രണയിക്കാനോ പ്രണയിക്കുന്നവന് ജിഹാദിന് പേകാനോ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലൗവ് ജിഹാദായി പിന്നീട് കോലാഹലങ്ങള്‍ ഉണ്ടാകുന്നത് രണ്ട് മതക്കാര്‍ തമ്മില്‍ പ്രണയിക്കുമ്പോള്‍ അവരുടെ കുടുംബങ്ങള്‍ക്കുണ്ടാകുന്ന സ്വാഭാവിക എതിര്‍പ്പിലേക്ക് പുറത്തു നിന്ന് നല്‍കുന്ന പിന്തുണയാണ്. മതതീവ്രവാദം കേരളത്തില്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഒരാള്‍ പോലും മതതീവ്രവാദത്തിന്റെ പേരില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.
മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് ജേക്കബ് തോമസ് ഐപിഎസിനെതിരെ ഒളിയമ്പുമായിട്ടാണ് രംഗത്തെത്തിയത്. സമൂഹത്തെയും സ്രാവുകള്‍ക്കൊപ്പം നീന്തിയ തിമിംഗലമല്ല താനെന്നും സ്രാവകുകളുടെ കഥ പറയാനില്ലാത്തതിനാല്‍ ആത്മകഥ എഴുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജേക്കബ് പുന്നൂസിന്റെ പരാമര്‍ശം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു. അതേസമയം താന്‍ സര്‍വീസ് സ്‌റ്റോറി എഴുതുമെന്ന് അദ്ദേഹം പറഞ്ഞു.
പോലീസുകാരന്റെ ജോലി സമൂഹത്തേയും സര്‍ക്കാരിനേയും പാഠം പഠിപ്പിക്കലല്ല. മറിച്ച് നിയമം നടപ്പിലാക്കുകയും നിയമലംഘകര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കലുമാണ്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം സര്‍വീസിലുള്ളപ്പോള്‍ രേഖപ്പെടുത്താത്ത ഒരു കാര്യം വിളിച്ചു പറയുന്നത് ശരിയല്ലെന്നും മുന്‍ ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.
Post Your Comments