തിരുവനന്തപുരം: ലവ് ജിഹാദിനെ പറ്റി ഒരു തകർപ്പൻ പോസ്റ്റ് എഴുതിയതായിരുന്നു കോടിയേരി ബാലകൃഷ്ണൻ. പക്ഷെ പോസ്റ്റിലെ ആരോപണങ്ങളിലെ വസ്തുതാപരമായ തെറ്റുകൾ കാരണം കോടിയേരിക്ക് പോസ്റ്റ് പിൻവലിക്കേണ്ടി വന്നു. ബിജെപി നേതാക്കൾക്കും കുടുംബാംഗങ്ങൾക്കുമെതിരെ നുണപ്രചരണമാണ് കോടിയേരി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നടത്തിയതെന്ന ദുഷ്പേരും കോടിയേരിക്ക് ലഭിച്ചു. കേരളത്തിൽ ലൗവ് ജിഹാദ് യാഥാർത്ഥ്യമാണെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് പോസ്റ്റ് ഇട്ടത്.
ആദ്യത്തെ അബദ്ധം ഇതാണ്, വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന അശോക് സിംഗാളിന്റെ മകളെയാണ് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി വിവാഹം കഴിച്ചിരിക്കുന്നത് എന്ന വസ്തുതാ വിരുദ്ധ വാർത്ത. ആർ.എസ്.എസ് പ്രചാരകനായിരുന്ന അശോക് സിംഗാൾ വിവാഹം കഴിച്ചിട്ടില്ല . അദ്ദേഹത്തിന് മകളുമില്ല എന്നത് പകൽ പോലെ സത്യമാണ്. എന്നാൽ കുറെ നാളായി സോഷ്യൽ മീഡിയയിലും വാട്ട്സാപ്പിലും ചില ഗ്രൂപ്പുകളിൽ നടക്കുന്ന നുണപ്രചാരണം ആണ് കോടിയേരിക്ക് വിനയായത്. ലൗ ജിഹാദിന്റെ പേരുപറഞ്ഞ് കേരളത്തില്‍ മുസ്ലിം വിരുദ്ധത പടര്‍ത്താനാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രമമെന്നായിരുന്നു കോടിയേരിയുടെ ആരോപണം. ഹിന്ദു-മുസ്ലിം വിവാഹം അരുതാത്ത പാപമാണെങ്കില്‍ അതിലേര്‍പ്പെട്ട ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമോയെന്നും കോടിയേരി ചോദിച്ചു.
മുൻ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈൻ വിവാഹം കഴിച്ചിരിക്കുന്നത് മുരളീമനോഹർ ജോഷിയുടെ മകൾ രേണുവിനെയാണെന്നും കോടിയേരി ഫെസ്ബുക്ക് പോസ്റ്‍റിൽ പറയുന്നു. ആർഎസ്എസ് പ്രചാരകനായിരുന്ന അശോക് സിംഗാൾ വിവാഹം കഴിച്ചിട്ടില്ലെന്നും മുരളീമനോഹർ ജോഷിയുടെ മക്കൾ പ്രിയംവദയും നിവേദിതയുമാണെന്നും കോടിയേരി ബാലകൃഷ്ണന് അറിയില്ലേയെന്ന ചോദ്യവുമായി കമന്റുകൾ നിറഞ്ഞതോടെ പോസ്റ്റ് മുക്കി കോടിയേരി തടി തപ്പി . പാർട്ടി സെക്രട്ടറിയുടെ പോസ്റ്റ് ഷെയർ ചെയ്ത സഖാക്കളെല്ലാം വെട്ടിലുമായി.
വിമര്‍ശനത്തിന്റെ അമിതാവേശത്തില്‍ സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ കോടിയേരിയുടെ പോസ്റ്റ് തയ്യാറാക്കിയവര്‍ ശ്രദ്ധിച്ചില്ല. ഇതോടെ ബിജെപി അനുഭാവികൾ ഇതില്‍ അതിരൂക്ഷ ആക്രമണം തുടങ്ങി. വിഷയം ട്രോളർമാർ ഏറ്റെടുക്കുകയും ചെയ്തു. മണ്ടത്തരങ്ങൾ ആദ്യം പൊളിച്ചടുക്കിയത് രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി ആണ്. ഇത് പല സംഘ അനുഭാവ ഗ്രൂപ്പുകളും ഏറ്റെടുക്കുകയും ചെയ്തു. കോടിയേരിയുടെ പോസ്റ്റും, അതിന്റെ മറുപടി പോസ്റ്റും കാണാം.
Post Your Comments