
കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ പുറത്ത്. 209 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. ആദ്യ മത്സരം കഴിയുമ്പോൾ 77 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
ഒന്നാം ഇന്നിങ്സില്‍ 286 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായിരുന്നു. മറുപടി നല്കാൻ ഇറങ്ങിയപ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 93 റണ്‍സുമായി പതറിയ ഇന്ത്യയെ എട്ടാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യ–ഭുവനേശ്വര്‍ കുമാര്‍ സഖ്യം നേടിയ 99 റണ്‍സിലൂടെയാണ് 200റൺസ് കടക്കാനായത്. ശേഷം സെഞ്ചുറി എടുക്കാനാകാതെ 93 റൺസിന് ഹാര്‍ദിക് പാണ്ഡ്യ പുറത്തായി.
Read also ; ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന ജയസൂര്യ; ഞെട്ടലോടെ ആരാധകർ
ദക്ഷിണാഫ്രിക്കയുടെ വെര്‍നോണ്‍ ഫിലാന്‍ഡര്‍, കഗീസോ റബാഡ എന്നിവര്‍ മൂന്നും ഡെയ്ല്‍ സ്റ്റെയിന്‍, മോണി മോര്‍ക്കല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി.
Read also ; ഒരിന്നിങ്‌സില്‍ ആയിരം റണ്‍സടിച്ച് റെക്കോഡിട്ട ഇന്ത്യയുടെ അത്ഭുതബാലന്‍ ക്രിക്കറ്റ് മതിയാക്കുന്നു
Post Your Comments