Latest NewsCricketNewsSports

ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന ജയസൂര്യ; ഞെട്ടലോടെ ആരാധകർ

ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു താരമാണ് ശ്രീലങ്കന്‍ താരം സനത് ജയസൂര്യ. 1996ല്‍ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തലില്‍ ജയസൂര്യ വഹിച്ച പങ്ക് വലുതായിരുന്നു. എന്നാൽ കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് താരം ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കാല്‍മുട്ടിന്റെ പരിക്കിനെ തുടര്‍ന്ന് ക്രച്ചസിന്റെ സഹായത്തോടെയാണ് ജയസൂര്യ ഇപ്പോൾ നടക്കുന്നത്.

Read Also: ആരാധകനെ തല്ലി; ക്രിക്കറ്റ് താരത്തിന് സസ്‌പെന്‍ഷന്‍

മെല്‍ബണിലേക്ക് ഒരു ശസ്ത്രക്രിയയ്ക്കായി പോകാൻ ഒരുങ്ങുകയാണ് ജയസൂര്യ ഇപ്പോൾ. സര്‍ജറിക്ക് ശേഷം കുറഞ്ഞത് ഒരു മാസം എങ്കിലും കഴിഞ്ഞേ പൂര്‍വസ്ഥിതിയിലേക്ക് ജയസൂര്യക്ക് മടങ്ങിയെത്താന്‍ കഴിയുമെന്നും അതുവരെ ജയസൂര്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തന്നെ തുടരുമെന്നുമാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button