തിരുവനന്തപുരം: രാഹുല്‍ ആര്‍ നായർക്കെതിരെ യുള്ള കൈക്കൂലി ആരോപണ കേസ് കെട്ടിച്ചമച്ചതെന്ന് കണ്ടെത്തി. ഷാനിയോ മെറ്റല്‍ ക്രഷര്‍ ആന്‍ഡ് സതേണ്‍ ഗ്രാനൈറ്റ് എന്ന ക്വാറി നടത്തിപ്പുകാരനായ ജയേഷ് തോമസില്‍ നിന്ന് 17 ലക്ഷം കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരിക്കേ ക്വാറി ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ രാഹുല്‍ ആര്‍. നായര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് വിജിലന്‍സിന്റെ ക്ളീന്‍ ചിറ്റ് നല്‍കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.
ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. നിലവില്‍ തൃശ്ശൂര്‍ കമ്മീഷണറാണ് രാഹുല്‍ ആര്‍ നായര്‍. ആരോപണ വിധേയനായ എസ്പി ആക്ഷേപം തള്ളുകയും എഡിജിപി ആര്‍.ശ്രീലേഖ, ഐജി മനോജ് ഏബ്രഹാം എന്നിവര്‍ക്കെതിരെ മൊഴി നല്‍കുകയും ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ക്വാറി നടത്തുന്നു എന്ന പരാതിയില്‍ പരിശോധന നടത്തിയ രാഹുല്‍ നായര്‍ ക്വാറി പൂട്ടിച്ചു. ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഇരുപത് ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നും കേസിലെ രണ്ടാം പ്രതിയായ അജിത്ത് മുഖേന രാഹുലിന് പതിനേഴ് ലക്ഷം കൈമാറി എന്നുമായിരുന്നു ജയേഷിന്റെ ആരോപണം.
എന്നാൽ ഇത് കെട്ടിച്ചമച്ചതാണെന്നും പൊലീസിലെ തന്നെ ഒരു ഉ്ന്നത ഉദ്യോഗസ്ഥനാണ് രാഹുല്‍ ആര്‍ നായര്‍ക്കെതിരെ രംഗത്തെത്തിയത് എന്നതാണ് സൂചന.
Post Your Comments