ഇസ്ലാമാബാദ്: ഹാഫിസ് സയിദിന് പ്രത്യേക സുരക്ഷ സേന ഒരുക്കുന്നു. ലഷ്കര്‍ ഇ തൊയ്ബയാണ് അടുത്തിടെ പാകിസ്ഥാന് മോചിപ്പിച്ച ഭീകരനും മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകനുമായ ഹാഫിസ് സയിദിന് സുരക്ഷാ നൽകുന്നത്. സേനയെ ആധുനിക തോക്കുകളുള്‍പ്പെടെ വിദഗ്ധരെയുള്പ്പെടുത്തിയാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സയിദിനൊപ്പം ലാഹോറിന് പുറത്ത് യാത്ര ചെയ്യുമ്പോഴും 24 മണിക്കൂറും സേനാംഗങ്ങള്‍ ഉണ്ടാകും. കഴിഞ്ഞ ദിവസം പാകിസ്താന് മാധ്യമങ്ങള്‍ ഗുജ്രന്‍ വാലയില്‍ സായുധ സംഘത്തോടൊപ്പം സയീദ് പോകുന്ന ചിത്രം പുറത്തു വിട്ടിരുന്നു. ഈയിടെയാണ് മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷം പാകിസ്താന് കോടതി ഉത്തരവിനേത്തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങിയത്.
Post Your Comments