Latest NewsIndiaInternational

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന് 31 വർഷം ശിക്ഷ, ഇയാളുടെ മദ്രസ്സകളും പള്ളികളും സർക്കാർ ഏറ്റെടുക്കും

ഇയാളുടെ തലയ്‌ക്ക് 10 മില്യൺ യുഎസ് ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്.

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസി​ലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിന് 31 വര്‍ഷം തടവ് ശിക്ഷ. പാകിസ്ഥാനിലെ ഭീകര വിരുദ്ധ കോടതിയാണ് ഹഫിസ് സഈദിനെ ശിക്ഷിച്ചതെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ ഭീകര സംഘടനയായ ജമാഅത്തുദ്ദവ തലവനായ ഹാഫിസിനെ (70) രണ്ട് കേസുകളിലാണ് ശിക്ഷിച്ചത്. കൂടാതെ, സ്വത്തുകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

ഹാഫിസ് പണികഴിപ്പിച്ച മദ്രസ്സകളും പള്ളികളും സർക്കാർ ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 3.40 ലക്ഷം രൂപ പിഴയും വിധിച്ചു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഒരുക്കിയ കേസില്‍ 2020ല്‍ ഹാഫിസിനെ 15 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഐക്യരാഷ്‌ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ഹാഫിസ് സയ്ദ്, ഇതിന് മുൻപും തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഇയാളുടെ തലയ്‌ക്ക് 10 മില്യൺ യുഎസ് ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്. 2008 നവംബർ 26നാണ്, രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. താജ്മഹൽ ഹോട്ടൽ, ഒബ്റോയി ഹോട്ടൽ, ലിയോപോൾഡ് കഫെ, നരിമാൻ ഹൗസ്, ഛത്രപതി ശിവജി ടെർമിനസ് എന്നിവിടങ്ങളിലായി ലഷ്‌കർ ഭീകരവാദികൾ ആക്രമണം നടത്തിയപ്പോൾ, സൈനികരും സാധാരണക്കാരുമുൾപ്പടെ 166 പേർക്കാണ് ജീവൻ നഷ്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button