LifestyleChristmas

ക്രിസ്തുമസിന് ഫര്‍ണിച്ചറുകള്‍ ഒന്ന് അലങ്കരിച്ചാലോ…?

ക്രിസ്തുമസിന് വീടും പുല്‍ക്കൂടുകളുമൊക്കെ നാം അലങ്കരിക്കാറുണ്ട്. എന്നാല്‍ വീട്ടിലെ ഫര്‍ണിഷറുകളുടെ കാര്യത്തില്‍ നമ്മള്‍ അത്ര ശ്രദ്ധപുലര്‍ത്താറില്ല. വീടുകള്‍ അലങ്കരിക്കുന്നതിനോടൊപ്പം ഫര്‍ണിഷറുകള്‍ കൂടി അലങ്കരിച്ചു നോക്കൂ. അതിന് ഒരു പ്രത്യേക ഭംഗി തന്നെയായിരിക്കും. ഫര്‍ണിച്ചറുകള്‍ എങ്ങനെയാണ് അലങ്കരിക്കതുക എന്നല്ലേ? കസേരകളില്‍ ക്രിസ്തുമസ് തൊപ്പികള്‍ ചാര്‍ത്തിയും ചെറിയ ക്രിസ്തുമസ് ട്രീ ഡൈനിങ് ടേബിളില്‍ വെച്ചുമൊക്കെ നമുക്ക് അലങ്കരിക്കാം.

ഫര്‍ണിച്ചറുകളുടെ മുഖം ഒന്ന് മാറ്റി നോക്കൂ. വീട് അതിവേഗം ക്രിസ്മസ് തീമിലേക്ക് മാറി വരും. വൈറ്റ്, ഗോള്‍ഡ് അല്ലെങ്കില്‍ സില്‍വര്‍ സ്റ്റോക്കിങ്‌സുകള്‍ക്കകത്ത് ചെറിയ ഗിഫ്റ്റുകള്‍ പായ്ക്ക് ചെയ്ത് നിക്ഷേപിച്ച് ഫര്‍ണിച്ചറുകളുടെ കോര്‍ണറുകളില്‍ തൂക്കിയിടുന്നത് വീടിന്റെ ഇന്റീരിയറിന് ക്യൂട്ട് ആന്റ് ക്ലാസി ലുക്ക് തരും. മേശകളുടെ വശങ്ങള്‍ കസേരകളുടെ കൈകള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള ഗിഫ്റ്റ് സ്റ്റോക്കിങ്‌സ് വയ്ക്കാം.

മുറിയുടെ ഒരു വശത്ത് ഹോളിഡേ ടേബിള്‍ സെറ്റ് ചെയ്യാം. ക്രിസ്മസ് ഗിഫ്റ്റുകള്‍ കൂട്ടി വച്ചിരിക്കുന്ന ടേബിളാണ് ഹോളിഡേ ടേബിള്‍. ഇത്തവണ വീട്ടിലെ പ്രധാന ആകര്‍ഷണമാകട്ടെ ഹോളിഡേ ടേബിള്‍. അതിഥികള്‍ക്ക് സമ്മാനിക്കാവുന്ന ഗിഫ്റ്റുകള്‍ ഗോള്‍ഡന്‍, സില്‍വര്‍ പേപ്പറുകളില്‍ പൊതിഞ്ഞ് ലേസ് കൊണ്ടോ ചെറിയ റിബണ്‍ കൊണ്ടോ കെട്ടി അലങ്കരിച്ച് ഹോളി ഡേ ടേബിളില്‍ വയ്ക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button