Latest NewsLife StyleHome & GardenSpirituality

ലാഫിംഗ് ബുദ്ധ വീട്ടില്‍ വെക്കുന്നതു കൊണ്ടുളള പ്രയോജനങ്ങള്‍

ഫെന്‍ഷുയിയിലെ പ്രധാന ഘടകമാണ് ലാഫിംഗ് ബുദ്ധ. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകാനായി ലാഫിംഗ് ബുദ്ധ വീടുകളിലും ഓഫിസിലും വാഹനങ്ങളിലും ഒക്കെ വെയ്ക്കുന്നത് ഇന്ന് സാധാരണമാണ്. മണിബാഗ്, മണിസ്ട്രിംഗ്, പ്രെയര്‍ബീഡ്, അംബ്രല്ല തുടങ്ങി ഏതാണ്ട് 23 തരം ലാഫിംഗ് ബുദ്ധ ഉളളതില്‍ ഓരോന്നും ഓരോ ആവശ്യങ്ങളെ സൂചിപ്പിക്കുന്നു. കുറഞ്ഞത് 5 ഇഞ്ചെങ്കിലും ഉയരമുളള ലാഫിംഗ് ബുദ്ധ വേണം വീട്ടിലെ പ്രധാന മുറിയില്‍ വെക്കേണ്ടത്. വീടുകളില്‍ ചെറിയ ലാഫിംഗ് ബുദ്ധ വെച്ചാല്‍ ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല. ഇരിക്കുന്ന നിലയിലുളള ലാഫിംഗ് ബുദ്ധ ഹോട്ടലുകള്‍ക്കാണ് അനുയോജ്യം, വീടുകള്‍ക്ക് നില്‍ക്കുന്ന ലാഫിംഗ് ബൂദ്ധയാണ് നല്ലത്.

വാഹനങ്ങളിലും വീടിന്‍റെ അകത്തെ മുറികളിലും ചെറിയ ലാഫിംഗ് ബുദ്ധ വെയ്ക്കാവുന്നതാണ്. വീട്ടിലേക്ക് കടന്നുവരുന്ന നെഗറ്റിവ് എനര്‍ജിയെ ഡിസ്ചാര്‍ജ്ജ് ചെയ്യുക എന്നതാണ് ലാഫിംഗ് ബുദ്ധയുടെ പ്രധാന ഉദ്ദേശ്യം. പ്രധാനമുറിയില്‍ ആളുകള്‍ കയറി വരുന്നിടത്തു വേണം ലാഫിംഗ് ബുദ്ധ വെക്കേണ്ടതെന്നാണ് ഫെങ്ഷുയി വിദഗ്ധര്‍ പറയുന്നത്. വരുന്ന വ്യക്തിയിലെ നെഗറ്റിവ് എനര്‍ജിയെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്. ഏതെങ്കിലും പ്രത്യക ദിശയിലേക്കു ലാഫിംഗ് ബുദ്ധ തിരിച്ചു വെക്കേണ്ട ആവശ്യമില്ല. വീടിനു പുറത്തേക്ക് നോക്കുന്ന രീതിയില്‍ വേണം ലാഫിംഗ് ബുദ്ധ വെക്കേണ്ടത്. സെറാമിക്ക മെറ്റിരിയലില്‍ സ്വര്‍ണ്ണനിറമുളള ലാഫിംഗ് ബുദ്ധ ഉത്തമം.

നമ്മുടെ ആവശ്യം എന്താണെന്നു നോക്കിവേണം ലാഫിംഗ് ബുദ്ധ തിരഞ്ഞെടുക്കാന്‍. പണസഞ്ചിയുമായി നില്‍ക്കുന്ന ലാഫിംഗ് ബുദ്ധ സാമ്പത്തികസ്ഥിതി നന്നായി നിലനിര്‍ത്താന്‍ വേണ്ടി ഉളളതാണ്. ഒരാളുടെ അദ്ധ്വാനത്തിന് അനുസരിച്ച് ധനം ലഭിക്കാന്‍ പണസഞ്ചിയുമായി നില്‍ക്കുന്ന ലാഫിംഗ് ബുദ്ധ സഹായിക്കുമെന്നാണ് വിശ്വാസം. മണിബാഗിനു മുകളില്‍ നില്‍ക്കുന്ന ലാഫിംഗ് ബുദ്ധ പണം നഷ്ടപ്പെടാതെ സംരക്ഷിക്കും എന്നും വിശ്വസിക്കപ്പെടുന്നു.

വടിയുമായി നില്‍ക്കുന്ന ലാഫിംഗ് ബുദ്ധ ശത്രുതയെ ഇല്ലാതാക്കും. ഓഫിസുകളില്‍ ഇത്തരം ലാഫിംഗ് ബുദ്ധ വെക്കുന്നത് നല്ലതാണെന്നു പറയപ്പെടുന്നു. സ്ഥിരമായി വഴക്കും പ്രശ്‌നങ്ങളും ഉളള വീടുകളില്‍ പ്രെയര്‍ബിഡ്സ് ഉളള ലാഫിംഗ് ബുദ്ധയാണ് വെക്കേണ്ടത്. മുതുകില്‍ വടിയുമായി നില്‍ക്കുന്ന ലാഫിംഗ് ബുദ്ധ പുതിയസംരഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് നല്ലതാണ്. കുടയുമായി നില്ക്കുന്ന ലാഫിംഗ് ബുദ്ധ സാമ്പത്തികം വരാനും നിലനിര്‍ത്താനും സഹായകമാണ്. പച്ചമരുന്നുമായി നില്‍ക്കുന്ന ലാഫിംഗ് ബുദ്ധയെ സ്ഥിരമായ അസുഖങ്ങള്‍ ഉളളവര്‍ വീടുകളില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. തവളയുടെ മുകളിലിരിക്കുന്ന ലാഫിംഗ് ബുദ്ധയെ വെക്കേണ്ടത് വ്യത്യസ്ഥമായ രീതിയിലാണ്,വീടിന് പുറത്തേക്കല്ല പകരം വീടിനുളളിലേക്കാണ് നോട്ടം കേന്ദ്രീകരിക്കേണ്ടത്. കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധകേന്ദ്രിക്കാനായി സ്റ്റഡിടേബിളിനു മുകളിലായി വടക്കു-കിഴക്കു ഭാഗത്തായി വേണം ലാഫിംഗ് ബുദ്ധ വെക്കാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button