Life StyleHome & Garden

വീടിനെ മനോഹരമാക്കുന്ന ചുവരുകള്‍ വൃത്തിയാക്കാൻ ചില വഴികൾ !

ചുവരുകൾ വൃത്തിയായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കിൽ ചുവരുകൾ എളുപ്പത്തിൽ വൃത്തിയാക്കാൻ ചില വഴികളുണ്ട് അവ എന്തെല്ലമാണെന്ന് നോക്കാം.

ഈയമടങ്ങിയ പെയിന്‍റുകളെ ഒഴിവാക്കുക

ചുവരുകൾ വെടിപ്പായിരിക്കുന്നതിനുള്ള ഒരു പ്രാനപ്പെട്ട കാര്യം ഈയമടങ്ങിയ പെയിന്‍റുകളെ ഉപയോഗിക്കാതിരിക്കുക എന്നതാണ്. ഇത്തരം പെയിന്‍റുകൾ ചുവരുകൾ വളരെ വേഗം വൃത്തികേടാകുന്നതിന് കാരണമാകും. അവയിൽ സുരക്ഷിതത്വം കുറവും, അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത അടങ്ങിയിരിക്കുകയും ചെയ്യുന്നു.

അടുക്കളയിലെയും കുളിമുറിയിലെയും ചുവരുകൾ വൃത്തിയാക്കുക

കുളിക്കുമ്പോൾ വെള്ളവും സോപ്പിന്‍റെ പതയുമൊക്കെ തെറിക്കുന്നതുകൊണ്ടും, പാചകത്തിന്‍റെ അവശിഷ്ടങ്ങൾ പറ്റിപ്പിടിക്കുന്നതുകൊണ്ടും ഏറ്റവും കൂടുതൽ അഴുക്കുപറ്റുന്നത് യഥാക്രമം കുളിമുറിയിലെയും അടുക്കളയിലെയും ചുവരുകളിലാണ്. ചുവരുകൾ വൃത്തിയാക്കുന്നതിനെപ്പറ്റി ചിന്തിക്കുമ്പോൾ, ഈ പറഞ്ഞ സ്ഥലങ്ങളിൽ നിന്നുംതുടങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക. വൃത്തിയാക്കിക്കഴിഞ്ഞിട്ട് നനവില്ലാത്ത പഴയൊരു തുണികൊണ്ട് തുടയ്ക്കുവാനും മറക്കരുത്.

 

കഴുകുന്നതിനുമുമ്പ് പെയിന്‍റു ചെയ്ത ചുവരുകളെ പരിശോധിക്കുക

വീടുകളിൽ ഉപയോഗിക്കപ്പെടുന്ന മിക്ക പെയിന്‍റുകളും പ്രകൃതത്തിൽ കഴുകാനാകുന്നവയാണ്.എന്തെങ്കിലും സംഭവിച്ചതിനുശേഷം പശ്ചാത്തപിക്കുന്നതിനേക്കാൾ നല്ലതാണ് സുരക്ഷിതമായിരിക്കുക എന്നത്. അതുകൊണ്ട് വെളിയിൽ അധികമെന്നും കാണപ്പെടാത്ത ഒരു ഭാഗത്ത് ചെറിയ പരിശോധന നടത്തുക. പെയിന്‍റ് ഇളകി മാറുകയോ, മിനുസ്സത്തിന് മങ്ങലേൽക്കുകയോ ചെയ്യുന്നതായി കാണുകയാണെങ്കിൽ, അതുപയോഗിച്ച് കഴുകേണ്ടതില്ല എന്ന് ഉറപ്പിക്കാം. അടുത്തകാലത്തൊന്നും പുനർ പെയിന്‍റിംഗ്ഉദ്ദേശിക്കുന്നില്ലെങ്കിൽ, ഡീസോഡിയം ഫോസ്‌ഫേറ്റിനെ ഉപയോഗിക്കരുത്. നിങ്ങളുടെ ചുവരുകളിലെ തിളക്കം ഇല്ലാതാക്കാൻ ഇതിന് സാധിക്കും.

മിക്കപ്പോഴും വൃത്തിയാക്കേണ്ട സ്ഥാനങ്ങൾ

മുറി മുഴുവനും എല്ലായ്‌പ്പോഴും വൃത്തിയാക്കേണ്ടതില്ല. തെർമോസ്റ്റാറ്റ്, സ്വിച്ചുകൾ തുടങ്ങിയവയുടെ സ്ഥലങ്ങളാണ് കൂടെക്കൂടെ വെടിപ്പാക്കേണ്ടി വരുന്ന സ്ഥാനങ്ങൾ. ടി.വി. യുടെയും, മറ്റുള്ള ഇലക്‌ട്രോണിക ഉപകരണങ്ങളുടെയും പിൻവശം വേഗത്തിൽ പൊടി കുമിഞ്ഞുകൂടുന്ന സ്ഥലങ്ങളാണ്. അതുകൊണ്ട് മറ്റ് സ്ഥലങ്ങളിലുള്ള ചുവരുകളെ വൃത്തിയാക്കുന്നതിനേക്കാളും കൂടുതലായി ഇവിടമൊക്കെ കൂടെക്കൂടെ വൃത്തിയാക്കുക. വളരെ കാലമായി ഈ ഭാഗങ്ങളെ പരിഗണിക്കാതിരിക്കുകയാണെങ്കിൽ, അവിടമെല്ലാം കഴുകി വൃത്തിയാക്കേണ്ടിവരും.

കേടുപാടുകളെ അറ്റകുറ്റപ്പണി ചെയ്യുക

നിങ്ങൾ താമസിക്കുന്ന മുറിയുടെ ചുവരുകൾക്ക് വളരെ വേഗത്തിലോ, അതുമല്ലെങ്കിൽ കാലപ്പഴക്കം കാരണമായോ കേടുപാടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ, ദീർഘകാലം നിലനിൽക്കാവുന്ന അത്തരം കേടുപാടുകളെ ഒഴിവാക്കുന്നതിനുള്ള ഉത്തമമാർഗ്ഗം അതിന്‍റെ ആദ്യ ലക്ഷണങ്ങൾ കാണുമ്പോൾത്തന്നെ അറ്റകുറ്റപ്പണി ചെയ്യുക എന്നതാണ്. കേടായ ഭാഗത്തു നിന്നും പെയിന്‍റിനെ ചുരണ്ടിക്കളയുക.

അതിനുശേഷം ആദ്യംഅവിടെയുള്ള സുഷിരങ്ങൾ അടയ്ക്കുക. തുടർന്ന് നേരിയതോതിൽ പെയിന്റ് തേയ്ക്കുക. സാധ്യമാണെങ്കിൽ ഒരിക്കൽ അവിടെ ഉപയോഗിച്ച പെയിന്‍റിന്‍റെ ബാക്കി ഉപയോഗിച്ച് നിറവ്യത്യാസം ഉണ്ടാകാതിരിക്കാൻ ശ്രമിക്കാവുന്നതാണ്.

പെയിന്‍റിന്‍റെ നിറത്തിൽ കംപ്യൂട്ടർ യോജിപ്പ് നടത്തുക

ചിലപ്പോൾഎന്തെങ്കിലും കാരണത്താൽ യഥാർത്ഥമായ പെയിന്‍റ് ഇളകിമാറുവാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ, നിങ്ങൾ ചെയ്യേണ്ട ഏറ്റവും നല്ല കാര്യം എന്നു പറയുന്നത് ആ ഭാഗത്തിനടുത്തുനിന്നും പെയിന്‍റോടുകൂടി വളരെ ചെറിയൊരുഭാഗം കത്തിയോ മറ്റോ ഉപയോഗിച്ച് അടർത്തിയെടുക്കുക. അതിനെ കംപ്യൂട്ടറിന്‍റെ സഹായത്താൽ യോജിപ്പുനോക്കി പുതിയ പെയിന്‍റ് നൽകാൻ കഴിയുന്ന പെയിന്‍റു കടയിൽ കൊണ്ടുപോകുക. (വലിയ കടകളിൽ ഈ സൗകര്യം ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്). അങ്ങനെ ഉപയോഗിച്ചിരിക്കുന്ന പെയിന്‍റിന്‍റെ അതേ വർണ്ണത്തിലുള്ള പെയിന്‍റു തന്നെ വാങ്ങുവാൻ കഴിയും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button