
പെര്‍ത്ത്: ആഷസ് കിരീടത്തിൽ മുത്തമിട്ട് ഓസ്ട്രേലിയ. മൂന്നാം ടെസ്റ്റിൽ 41 റണ്‍സിനും ഇന്നിംഗ്സിനും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഓസീസ് ആഷസ് കിരീടം സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തി ജോഷ് ഹേസിൽവുഡാണ് ഇംഗ്ലണ്ടിനെ തകർത്തത്. രണ്ട് വീതം വിക്കറ്റുകൾ പാറ്റ് കമ്മിൻസും നഥാൻ ലയണും സ്വന്തമാക്കി.
ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സ് 218 റണ്‍സിലാണ് അവസാനിച്ചത്. ജയിംസ് വിൻസ് (55), ഡേവിഡ് മലാൻ (54) എന്നിവർ ഭേദപ്പെട്ട റൺസ് സ്വന്തമാക്കി.
Post Your Comments