മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നു. ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടര്‍ന്നാണ് ഒരു ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനുള്ള താരത്തിന്റെ തീരുമാനം.
‘ടെസ്റ്റ് നിന്നും വിരമിച്ചാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്തു തന്നെയായാലും നിലവില്‍ ഹാര്‍ദിക് ഞങ്ങളുടെ ടെസ്റ്റ് പ്ലാനിന്റെ ഭാഗമല്ല. എങ്കിലും വിരമിച്ചാല്‍ അതു ടീമിനു വലിയ നഷ്ടം തന്നെയായിരിക്കും. ഒരു ബാക്കപ്പിനെ തയ്യാറാക്കി നിര്‍ത്തേണ്ടതുണ്ട്’ ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
Read Also:- സുഖകരമായ ഉറക്കം ലഭിക്കാനുള്ള ചില വഴികൾ..
ഇന്ത്യക്കു വേണ്ടി 11 ടെസ്റ്റുകളിലാണ് ഹാര്‍ദിക് ഇതുവരെ കളിച്ചിട്ടുള്ളത്. 2018ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അദ്ദേഹം അവസാനമായി ടെസ്റ്റില്‍ കളിച്ചത്. ടെസ്റ്റ് കരിയറില്‍ 31.29 ശരാശരിയില്‍ 532 റണ്‍സാണ് ഹാര്‍ദിക്കിന്റെ സമ്പാദ്യം. 108 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 28 റണ്‍സിനു അഞ്ചു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.
Post Your Comments