സിഡ്നി: 150 ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്ന് ഏറ്റവും കൂടുല്‍ റണ്‍സ് നേടുന്ന താരമായി ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. പാകിസ്ഥാനെതിരെ മൂന്ന് ടെസ്റ്റ് ഇന്നിംഗ്സിലും അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് പുതിയ റെക്കോർഡ് സ്മിത്തിനെ തേടിയെത്തിയത്.ലാഹോര്‍ ടെസ്റ്റിൽ 59 റണ്‍സോടെ 7993 റണ്‍സാണ് സ്മിത്ത് നേടിയത്. ശ്രീലങ്കയുടെ ഇതിഹാസ താരം കുമാര്‍ സംഗക്കാരയെയാണ് സ്മിത്ത് മറികടന്നത്. സംഗക്കാര 150 ടെസ്റ്റിൽ 7913 റണ്‍സാണ് നേടിയിരുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മൂന്നാം സ്ഥാനത്ത്. 7869 റണ്‍സായിരുന്നു ഇതിഹാസ താരത്തിന്റെ സമ്പാദ്യം. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് നാലാമതാണ്. 7694 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോഴത്തെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് അഞ്ചാം സ്ഥാനത്തുണ്ട്. 7680 റണ്‍സാണ് ദ്രാവിഡിന്റെ സമ്പാദ്യം.
Read Also:- അസിഡിറ്റി അകറ്റാൻ പുതിന ഇല
അതേസമയം, ലാഹോര്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സിൽ പാകിസ്ഥാന് മികച്ച തുടക്കം. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തിട്ടുണ്ട് ആതിഥേയര്‍. അബ്ദുള്ള ഷഫീഖ് (45), അസര്‍ അലി (30) എന്നിവരാണ് ക്രിസീല്‍. ഇമാം ഉള്‍ ഹഖിന്റെ (11) വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്. പാറ്റ് കമ്മിന്‍സിനാണ് വിക്കറ്റ്.
Post Your Comments