Latest NewsIndiaNews

മതംമാറണമെങ്കില്‍ 30 ദിവസം മുന്‍പ് അറിയിക്കണം: നിര്‍ബന്ധിത മതം മാറ്റത്തിന് കര്‍ശന നടപടി : ഹൈക്കോടതി

ജോഥാപുര്‍: മതംമാറ്റത്തിന് പുതിയ മാനദണ്ഡങ്ങളുമായി രാജസ്ഥാന്‍ ഹൈക്കോടതി. സ്വമനസ്സാലെ മതം മാറണമെങ്കില്‍ വ്യക്തി ഒരു മാസം മുന്‍പേ അക്കാര്യം ജില്ലാ കലക്ടറെ അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡം പുറത്തിറക്കിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി ഉത്തരവിൽ പറയുന്നു.

മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡം പുറത്തിറക്കി ജസ്റ്റീസ് ജി.കെ വ്യാസ് ആണ് ഇക്കാര്യം ഉത്തരവിട്ടത്. ഏതെങ്കിലും മത സംഘടന മതപരിവര്‍ത്തനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും അദ്ദേഹം നിരീക്ഷിച്ചു. സംസ്ഥാനത്തെ മതപരിവര്‍ത്തനം സംബന്ധിച്ച അന്വേഷണത്തിന് നവംബര്‍ 28നാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടും കോടതി വിലയിരുത്തിയിരുന്നു. ചിരാംഗ് സിങ്വി എന്നയാള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ച്‌ ശിപാര്‍ശ തേടിയത്.

തന്റെ സഹോദരി പായല്‍ സിങ്വിയെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് അരിഫ് മോഡിയെന്ന് പേര് മാറ്റിയെന്നും പിന്നീട് ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിച്ചുവെന്നും ഇത് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് ചിരാംഗ് കോടതിയെ സമീപിച്ചത്. കേരളത്തിലെ ഹാദിയയ്‌ക്ക്‌ സമാനമായ കേസ് ആയിരുന്നു ഇത്. കോടതി ഈ കേസ് പിന്നീട് പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button