ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റ ചടങ്ങിനിടെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സോണിയാ ഗാന്ധി അസ്വസ്ഥയായി. പടക്കാഘോഷങ്ങൾ വളരെയേറെ സമയം നീണ്ടു നിന്നിരുന്നു. ദീപാവലിക്ക് അന്തരീക്ഷ മലിനീകരണം ആരോപിച്ചു പടക്കം നിരോധിച്ചിരുന്നു. നവംബര്‍ ഒന്നുവരെ രാജ്യ തലസ്ഥാന മേഖലയില്‍ പടക്കങ്ങളോ കരിമരുന്ന് പ്രയോഗങ്ങളോ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
തലസ്ഥാനത്തെ വായുമലിനീകരണം തടയുന്നതിനാണ് പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സോണിയ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചു. ഇതോടെ സോണിയ അസ്വസ്ഥയായി. തനിക്ക് തൊണ്ട വേദനയാണെന്നും ശബ്ദം കുറയ്ക്കണമെന്നും സോണിയ നിര്‍ദ്ദേശിച്ചു.
അപ്പോഴും പടക്കത്തിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു. തുടര്‍ന്ന് നാല് മിനിട്ടോളം പ്രസംഗിക്കാതെ സോണിയ പ്രസംഗ പീഠത്തിന് മുന്നില്‍ നിന്നു. പടക്കത്തിന്റെ ശബ്ദം അവസാനിച്ചതോടെ സോണിയ പ്രസംഗം തുടങ്ങി. എന്നാല്‍, പിന്നീടും പടക്ക ശബ്ദം കേള്‍ക്കാമായിരുന്നു.
Post Your Comments