കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മകന്‍ രാഹുല്‍ ഗാന്ധിക്കു കൈമാറിയ ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചിരിക്കുകയാണ്.1998 മാര്‍ച്ചിലാണ് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധി കടന്നു വരുന്നത്. പിന്നീട് നീണ്ട 19 വര്‍ഷം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു ഏട് കൂട്ടിച്ചേര്‍ത്താണ് സോണിയ കളം വിടുന്നത്.1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം പാര്‍ട്ടി നേതൃത്വസ്ഥാനം പ്രതിസന്ധിയിലായെങ്കിലും ഏഴ് വര്‍ഷത്തോളം മുഖ്യധാരയില്‍ നിന്നും വിട്ട് നിന്ന് ഒതുങ്ങിക്കൂടിയ സോണിയ ഗാന്ധി പിന്നീട് അധികാര സ്ഥാനത്തേക്ക് വരികയായിരുന്നു.
ഇരുപത്തിരണ്ടാം വയസ്സില്‍ ഇന്ത്യയുടെ മരുമകളായി. ഇന്ത്യയിലെത്തി 13 വര്‍ഷത്തിനുശേഷം പൊതുമധ്യേ പ്രത്യക്ഷപ്പെടുകയായിരുന്നു.ഇറ്റലിയിലെ ഒരു ചെറുഗ്രാമത്തില്‍ സാധാരണ റോമന്‍ കത്തോലിക്ക കുടുംബത്തില്‍ ജനിച്ച അന്റോണിയ ആൽബിന മെയ്നോ എന്ന സോണിയയ്ക്ക് സോണിയാ ഗാന്ധിയിലേക്കുള്ള വളർച്ച സംഭവ ബഹുലമായിരുന്നു. കെട്ടിടം പണികളുടെ കോൺട്രാക്റ്ററായി ജോലി നോക്കിയിരുന്ന പിതാവ് 1983ൽ മരിച്ചു. അദ്ദേഹം ഒരു ഫാസിസ്റ്റ് അനുകൂലിയായിരുന്നു. സോണിയയുടെ അമ്മയും രണ്ടു സഹോദരിമാരും ഇപ്പോഴും ഒർബസ്സാനോയിലും പരിസരങ്ങളിലുമായി ജീവിക്കുന്നു.
1964-ൽ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനു വേണ്ടി സോണിയ കേംബ്രിഡ്ജ് നഗരത്തിലെത്തി. അവിടെ സർട്ടിഫികേറ്റ് കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ കോളേജിൽ പഠിച്ചിരുന്ന രാജീവ് ഗാന്ധിയെ കണ്ടുമുട്ടി. 1968ൽ വിവാഹശേഷം സോണിയ രാജീവ് ഗാന്ധിയുടെ അമ്മയും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വീട്ടിൽ താമസമാക്കി. രാജീവ് ഗാന്ധിയുമായുള്ള വിവാഹത്തോടെ സോണിയയുടെ പിതാവിനു കടുത്ത എതിർപ്പായിരുന്നു. ഇന്ദിരാ ഗാന്ധിക്കും മറിച്ചായിരുന്നില്ല. വിവാഹശേഷം ഇന്ത്യയിലെത്തിയ സോണിയ ഒരു സാധാരണ വീട്ടമ്മയായി വീട്ടില്‍ ഒതുങ്ങി.
1981ല്‍ രാജീവ് ഗാന്ധി അമേഠിയില്‍ മല്‍സരത്തിന് ഇറങ്ങിയപ്പോഴാണ് സോണിയാ ഗാന്ധി പൊതുമധ്യേ വരുന്നത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവരും ഒപ്പം ചേര്‍ന്നു. 1983ല്‍ ഇറ്റാലിയന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗര ആയി. 984 ഒക്ടോബര്‍ 31 അടുത്ത തലമുറയിലേക്ക് അധികാരം കൈമാറിയ ദിനമായിരുന്നു. ഇന്ദിരാഗാന്ധിയുടെ മരണത്തോടെ രാജീവിന്റെ അധികാരമേറ്റെടുക്കൽ ഒഴിവാക്കാനാവുന്ന ഒന്നായിരുന്നില്ല. 1991 മെയ് 21ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സോണിയയുടെ രാഷ്‌ട്രീയ പ്രവേശത്തിനായി ആവശ്യങ്ങളുയർന്നു. അന്നു സോണിയ ഈ നിർദ്ദേശം നിരസിച്ചതിനെ തുടർന്ന് പി.വി. നരസിംഹ റാവുവിനെ നേതാവായും പ്രധാനമന്ത്രിയായും തെരഞ്ഞെടുക്കുകയാണുണ്ടായത്.
പിന്നീട് 1998-ലെ പൊതു തെരഞ്ഞെടുപ്പിനു മുൻപാണു സോണിയ തന്റെ രാഷ്‌ട്രീയ പ്രവേശനം നടത്തിയത്. 1999-ലെ തെരഞ്ഞെടുപ്പിൽ, അവർ പാർലമെന്റിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്ന് പതിമൂന്നാം ലോക്സഭയിലെ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടു.പ്രധാനമന്ത്രിയാകുന്നതിനോ പാർലമെന്റ് അംഗം ആകുന്നതിനു പോലുമോ നിയമപരമായ തടസ്സങ്ങൾ ഉള്ളതിനാലാണു സോണിയാ അതിനു മുതിരാത്തതെന്ന് എൻ.ഡി.എ യിലെ പ്രമുഖ നേതാക്കൾ പലരും, പ്രത്യേകിച്ചും സുബ്രഹ്മണ്യം സ്വാമിയും, സുഷമാ സ്വരാജും ആരോപിച്ചിരുന്നു.
ഭിന്നസ്വരങ്ങളെയും ബഹുസ്വരങ്ങളെയും വ്യത്യസ്ത കാഴ്ചപ്പാടുകളെയും 19വര്‍·ഷം ഏകസ്വരമാക്കി സോണിയ മുന്നില്‍ നിന്ന് നയിച്ചു. എന്നാൽ ഈ അധികാര കൈമാറ്റം, സോണിയയുടെ പിന്മാറ്റം പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന രാഹുല്‍ ഗാന്ധിക്ക് ഉത്തരവാദിത്വം കൂടുതല്‍ കടുപ്പമേറിയതാക്കുമെന്നും വിലയിരുത്തലുകളുണ്ട്.
Post Your Comments