Latest NewsEditorialSpecials

സാമ്പത്തിക പരിഷ്കാരങ്ങളും ജിഡിപി വളര്‍ച്ചയും

ഇന്ത്യയുടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നത്തില്‍ വളര്‍ച്ച. ജൂ​ലൈ-​സെ​പ്റ്റം​ബ​ർ ത്രൈ​മാ​സ​ത്തി​ലെ ജി​ഡി​പി 6.3 ശ​ത​മാ​നം വ​ള​ർ​ന്നു. ത​ലേ ത്രൈ​മാ​സ​ത്തി​ലെ 5.7 ശ​ത​മാ​ന​ത്തേ​ക്കാ​ൾ വ​ലി​യ നേ​ട്ട​മാ​ണി​തെ​ന്നും സമ്പത്ത് ഘടന തി​രി​ച്ചു​വ​രു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നും നയതന്ത്രജ്ഞന്‍ വിലയിരുത്തുന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ-​സെ​പ്റ്റം​ബ​റി​ലെ 7.5 ശ​ത​മാ​നം വ​ള​ർ​ച്ച​യെ അ​പേ​ക്ഷി​ച്ച് 1.2 ശ​ത​മാ​നം താ​ഴെ​യാ​ണി​ത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉ​ത്പാ​ദ​നത്തിലുണ്ടായ വളര്‍ച്ചയ്ക്ക് പിന്നില്‍ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന നീക്കങ്ങളാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. കഴിഞ്ഞ പാദങ്ങളില്‍ ആഭ്യന്തര ഉ​ത്പാ​ദ​നം താഴാനുള്ള പ്രവണതയാണ് കാണിച്ചത്. എന്നാല്‍ അതിന് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു. ഇനിയുള്ള മൂന്ന്, നാല് പാദങ്ങളിലും ജിഡിപി വളര്‍ച്ചാനിരക്ക് വര്‍ധിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

അഞ്ച് പാദങ്ങളിലെ തിരിച്ചടിക്ക് ശേഷം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 6.3 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. മൂന്ന് കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5.7 ആയിരുന്നു കഴിഞ്ഞ പാദത്തിലെ ജിഡിപി. കഴിഞ്ഞ അഞ്ച് പാദങ്ങളിലും ജിഡിപി നിരക്ക് താഴോട്ടായിരുന്നു. ഉത്പാദനം, വൈദ്യുതി, ഗ്ലാസ്, ജലസേചനം, വ്യാപാര മേഖലകളില്‍ കഴിഞ്ഞ പാദത്തില്‍ 6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത് ജിഡിപി നിരക്കിനെയും സ്വധീനിച്ചുവെന്നാണ് കരുതുന്നത്. എന്നാല്‍ ഇപ്രാവശ്യം ഉത്പാദന മേഖല ഏഴ് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ പാദത്തെക്കാള്‍ 1.7 ശതമാനം കൂടുതലാണ് ഇത്. മൂഡി പോലുള്ള റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യയുടെ റാങ്കിങ് ഉയര്‍ത്തിയതോടെ സാമ്പത്തിക വിദഗ്ധര്‍ മികച്ച ജിഡിപി നിരക്ക് പ്രതീക്ഷിച്ചിരുന്നു. മൊത്തം ആഭ്യന്തര ഉല്പ്പാദനമാണ് ജിഡിപി എന്ന് അറിയപ്പെടുന്നത്. ഇത് മൂന്നു മാസം കൂടുമ്പോള്‍ വിലയിരുത്തിയാണ് സാമ്പത്തിക വളര്‍ച്ചയുടെ തോത് സാധാരണ നിശ്ചയിക്കുന്നത്. ആഴത്തിലുള്ള, ദീര്‍ഘകാല പരിഷ്‌കാരങ്ങള്‍ രാജ്യത്ത് പ്രതിഫലിക്കാന്‍ സമയമെടുക്കും. ഇപ്പോള്‍ കേന്ദ്രം വരുത്തിയ പരിഷ്‌ക്കാരങ്ങള്‍ എല്ലാം ആഴത്തിലുള്ളവയാണ്. അവയെ വിലയിരുത്താന്‍ കൂടുതല്‍ സമയം വേണം. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ജിഡിപിയില്‍ ഉണ്ടായ താഴ്ച മോശം പ്രവണതയാണെന്നൊ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് ഉണ്ടാകുമെന്നോ വിലയിരുത്താന്‍ കഴിയില്ല.

കഴിഞ്ഞ അഞ്ചു പാദങ്ങളിലായി താഴെയായിരുന്ന ജിഡിപി നിരക്കില്‍ വര്‍ദ്ധനവ് ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ്. ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന നീക്കങ്ങള്‍ കാരണമാണ് ജിഡിപി നിരക്കില്‍ കുറവ് ഉണ്ടാകാന്‍ കാരണമെന്ന വിമര്‍ശനം വന്‍തോതില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സാമ്പത്തിക വ്യവസ്ഥിതിയെ വളര്‍ത്തുന്ന ഇത്തരം ഘടനാപരമായ പരിഷ്‌ക്കാരങ്ങളുടെ ഫലങ്ങള്‍ വിലയിരുത്താന്‍ ഒന്നോ രണ്ടോ ത്രൈമാസ ജിഡിപി അവലോകനങ്ങളോ ചില കണക്കുകളോ മതിയാവില്ലയെന്നും അത്തരം പരിഷ്‌കാരങ്ങളുടെ ദീര്‍ഘകാല ഫലങ്ങളാണ് നോക്കേണ്ടതെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം വിമര്‍ശങ്ങള്‍ക്ക് മറുപടിയായി ജയന്ത് സിന്‍ഹ പറഞ്ഞത് ഇങ്ങനെയാണ്, ”ചരക്ക് സേവന നികുതിയും നോട്ട് അസാധുവാക്കലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ഔപചാരികമാക്കും. ഇന്ത്യക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കും. ദീര്‍ഘകാല വളര്‍ച്ചക്ക് ഉതകുന്ന, കൂടുതല്‍ തൊഴിലവസരം നല്‍കുന്ന,കുരുത്തുള്ള പുതിയ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. നികുതി വ്യവസ്ഥക്ക് പുറത്തു നടന്നിരുന്ന, അനൗപചാരികമായ സാമ്പത്തിക ഇടപാടുകളെല്ലാം ഔപചാരികമായി, നികുതി വ്യവസ്ഥയില്‍ ഉള്‍പ്പെട്ടു. ഭാവിയില്‍ നികുതി വരുമാനം കൂടും, സര്‍ക്കാരിന് കൂടുതല്‍ വിഭവം (പണം) കൈവരും, സമ്പദ് വ്യവസ്ഥയിലെ സംഘര്‍ഷങ്ങള്‍ കുറയും, ക്രമേണ മൊത്തം ആഭ്യന്തര വളര്‍ച്ച കൂടും”.

എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ നീക്കങ്ങള്‍ ആയതിനാല്‍ നോട്ടു നിരോധനവും ജിഎസ്ടിയും ജിഡിപി നിരക്കിന്റെ കുറവിന് കാരണമായി. പക്ഷെ അത് വലിയൊരു നേട്ടത്തിന്റെ പിന്നിലെ ചെറിയൊരു വീഴ്ചയായി മാത്രം കണ്ടാല്‍ മതിയെന്ന് ലോക ബാങ്ക് പ്രസിഡന്‍റ് ജിം യോങ് കിം ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ടുണ്ടായ താത്കാലികമായ കുറവ് മാത്രമാണ് ജിഡിപി നിരക്കിൽ ഉണ്ടായത് . അടുത്ത വർഷത്തിൽ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയെന്ന സ്ഥാനം ഇന്ത്യ തിരിച്ചു പിടിക്കുമെന്നും ഐ‌എം‌എഫ് റിപ്പോർട്ട് ചെയ്തിരുന്നു.

2017 ൽ 6.7 ശതമാനവും 2018 ൽ 7.4 ശതമാനവും ജിഡിപി വളർച്ച നിരക്ക് ഉണ്ടാകുമെന്നാണ് ഐ‌എം‌എഫിന്റ കണ്ടെത്തൽ . അതേ സമയം 2018 ൽ വളർച്ച നിരക്കിൽ ഇന്ത്യ വീണ്ടും ചൈനയെ പിന്നിലാക്കും . ചൈനയുടെ വളർച്ച നിരക്ക് 6.5 ശതമാനമാകും .അതേ സമയം സർക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾ ആളോഹരി വരുമാനത്തിൽ 2023 ഓടെ 6.8 ശതമാനത്തിന്റെ വളർച്ചയുണ്ടാക്കുമെന്നും ഐഎം‌എഫ് വ്യക്തമാക്കുന്നു. ഈ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്ന തലത്തിലാണ് പുതിയ ജിഡിപി നിരക്ക്. ജിഎസ്എടി നടപ്പിലാക്കിയതിലൂടെ വലിയ നേട്ടങ്ങളാണ് ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ജിഡിപി വളര്‍ച്ചനിരക്ക് ഈ വര്‍ഷത്തിനുളളില്‍ ശരിയായ നിലയില്‍ എത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ പുരോഗതിക്കായി വലിയ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും ലോക ബാങ്ക് പ്രസിഡന്‍റ് ജിം യോങ് കിം വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉൽപാദനം(ജിഡിപി) കഴിഞ്ഞ പാദത്തില്‍ 5.7 ശതമാനം ആയതിനെ ഇന്ത്യക്കാരല്ലാതെ പുറത്തുള്ള ഒരു രാജ്യക്കാരും കുറ്റം പറയില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍ അഭിപ്രായപ്പെട്ടത് ഇവിടെ ഓര്‍ക്കേണ്ടതാണ്. മൂന്നു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 5.7 ശതമാനത്തിൽ ജിഡിപി എത്തിയതിന് കേന്ദ്രസർക്കാർ ഏറെ പഴികേട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ നോട്ടു നിരോധനം ഉള്‍പ്പെടെയുള്ള ചരിത്ര പരമായ തീരുമാനങ്ങള്‍ താത്കാലിക മാന്ദ്യം ഉണ്ടാക്കുമെങ്കിലും ലോകം കണ്ട ഏറ്റവും നല്ല തീരുമാനം ആകുമെന്നും അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ കമ്മീഷനും ലോകബാങ്കും അംഗീകരിച്ച ഈ തീരുമാനങ്ങള്‍ ഇന്ത്യക്കാര്‍ക്ക്, അതില്‍ മോദി വിരുദ്ധര്‍ക്ക് മാത്രമാണ് ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആകുന്നത്. എന്തുതന്നെയായാലും ജിഡിപി നിരക്കില്‍ ഉണ്ടായ വളര്‍ച്ച ഇന്ത്യയുടെ ഭരണ നേട്ടത്തിന്റെ മികവാണ് കാട്ടുന്നതെന്നു പറയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button