ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിൽ ഒന്നാമതെത്തി ഇന്ത്യ. 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 8.7 ശതമാനമാണ് ഉയർന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 4.1 ശതമാനം മാത്രമായിരുന്നു ഇന്ത്യയിലെ ജിഡിപി വളർച്ച. പുതിയ കണക്കുകൾ പുറത്തുവന്നതോടെ, ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.1 ശതമാനം മാത്രമാണ് ചൈനയ്ക്ക് ജിഡിപി വളർച്ച നേടാനായത്. ഇത്തവണ സാമ്പത്തിക വളർച്ചയിൽ ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 7.4 ശതമാനം ജിഡിപി വളർച്ച നേടിയ ബ്രിട്ടനാണ് മൂന്നാം സ്ഥാനം. ഫ്രാൻസ് 7 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തി നാലാമതെത്തി. അമേരിക്ക 5.7 ശതമാനം ജിഡിപി വളർച്ചയുമായി അഞ്ചാമതാണ്.
Also Read: വിജയ് ബാബു കൊച്ചിയിലെത്തി: സത്യം തെളിയുമെന്ന് നടൻ
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 20.3 ശതമാനവും രണ്ടാം പാദത്തിൽ 8.5 ശതമാനവും മൂന്നാം പാദത്തിൽ 5.4 ശതമാനവുമായിരുന്നു ഇന്ത്യയിലെ ജിഡിപി വളർച്ച.
Post Your Comments