മുംബൈ: കൊറോണ വൈറസ് ബാധ ആഗോളതലത്തില്‍ ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും ഗുരുതരമായി ബാധിക്കുമൈന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കൂടാതെ ആഗോള സാമ്പത്തിക വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചൈനാവിപണിയുടെ വ്യാപ്തി അത്രയ്ക്കുവലുതാണ്. ചൈനയില്‍ കൊറോണ എല്ലാ വ്യാവസയങ്ങളെയും ബാധിച്ചുകഴിഞ്ഞു. ഫാക്ടറികളിലെ അവധി നീട്ടിനല്‍കിയിരിക്കുകയാണ്. മറ്റു രാജ്യങ്ങളും ഇക്കാര്യത്തില്‍ കരുതലെടുക്കേണ്ടതുണ്ട്.
എന്നാല്‍ ഇന്ത്യയെ ഇത് കാര്യമായി ബാധിക്കില്ല. ചില മേഖലകള്‍ക്ക് മാത്രമാണ് ഇന്ത്യ ചൈനയെ ആശ്രയിക്കുന്നത്. ഈ മേഖലകളില്‍ മാത്രമായിരിക്കും ഇന്ത്യക്ക് തിരിച്ചടി ഉണ്ടാകുക എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഉത്പാദനവും വിതരണവും തടസ്സപ്പെട്ടേക്കുന്ന മേഖലകളില്‍ ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഫാര്‍മ – ഇലക്ട്രോണിക്‌സ് മേഖലകള്‍ അസംസ്‌കൃതവസ്തുക്കള്‍ക്കായി ചൈനയെ ആണ് ആശ്രയിക്കുന്നത്. ബദല്‍ സ്രോതസ്സുകള്‍ കണ്ടെത്താന്‍ കമ്പനികള്‍ ശ്രമംനടത്തുന്നുണ്ട്. ഫാര്‍മ മേഖലയില്‍ കമ്പനികള്‍ മൂന്നുമുതല്‍ നാലുമാസംവരെയുള്ള ഉത്പാദനത്തിനുള്ള വസ്തുക്കള്‍ ശേഖരിക്കാറുണ്ട്. അതുകൊണ്ടുതന്നെ വലിയ വെല്ലുവിളി ആയിട്ടില്ല.
ഇലക്ട്രോണിക്‌സ് മേഖലയില്‍ ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍നിന്ന് ഇരുമ്പയിര് വന്‍തോതില്‍ ചൈനയിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. ഈ മേഖലയെയും പ്രശ്‌നം ബാധിച്ചേക്കും. ഈ സാഹചര്യത്തില്‍ ആഭ്യന്തര ഉരുക്കുകമ്ബനികള്‍ക്ക് അയിര് നല്‍കാനായാല്‍ ഇവിടത്തെ ഉത്പാദനത്തിന്റെ ചെലവുകുറയ്ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments