ന്യൂഡൽഹി: മൂന്നാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ നേരിയ പുരോഗതി. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 4.7 ശതമാനമായാണ് ഉയർന്നത്. ആദ്യപാദത്തില്‍ അഞ്ച് ശതമാനമായിരുന്ന ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പിന്നീട് ജൂലൈ-സെപറ്റംബര്‍ മാസത്തോടെ 4.5 ശതമാനമായി കുറഞ്ഞിരുന്നു. കൊറോണ വൈറസ് വ്യാപനം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ചെലുത്തിയ സ്വാധീനമാണ് സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചത്. 2019 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയുടെ താത്ക്കാലിക എസ്റ്റിമേറ്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് 6.8 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി കുറച്ചിരുന്നു.
Post Your Comments