Latest NewsIndiaNewsBusiness

അതിവേഗം കുതിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ: പുതിയ പ്രവചനവുമായി ഐഎംഎഫ്

2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച 6.5 ശതമാനമായി ഉയരുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രവചനം

ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം കുതിക്കുന്നതായി ഐഎംഎഫ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2023-ൽ 6.1 ശതമാനമായി വളരുമെന്ന് ഐഎംഎഫ് വ്യക്തമാക്കി. ഏപ്രിൽ മാസത്തെ പ്രൊജക്ഷനുമായി താരതമ്യം ചെയ്യുമ്പോൾ 0.2 ശതമാനം ഉയർന്ന റിവിഷനാണ് വളർച്ചയിൽ ഉള്ളത്. 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ആഭ്യന്തര നിക്ഷേപം ശക്തമായത് സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഏഷ്യയിലെ വളർച്ച 2023-ൽ 5.3 ശതമാനമായും, 2024-ൽ 5.0 ശതമാനമായും ഉയരുമെന്ന് ഐഎംഎഫ് വ്യക്തമാക്കി.

2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച 6.5 ശതമാനമായി ഉയരുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രവചനം. നടപ്പ് സാമ്പത്തിക വർഷം ആദ്യപാദത്തിൽ 8 ശതമാനം വളർച്ചയും, തുടർന്നുള്ള മൂന്ന് പാദങ്ങളിൽ 6.5 ശതമാനം, 6 ശതമാനം, 6.5 ശതമാനം എന്നിങ്ങനെയാണ് വളർച്ച കണക്കാക്കുന്നത്. അടിസ്ഥാനപണപ്പെരുപ്പം ക്രമേണ കുറയുന്ന സാഹചര്യത്തിൽ സമ്പത്ത് വ്യവസ്ഥയ്ക്ക് കൂടുതൽ മുന്നേറാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അതേസമയം, ആഗോള തലത്തിലുള്ള പണപ്പെരുപ്പം 2023-ൽ 6.8 ശതമാനമായും, 2024-ൽ 5.2 ശതമാനമായും കുറയുമെന്നാണ് സൂചന.

Also Read: ‘ഞങ്ങൾക്ക് ഇനി ഇങ്ങനെയൊരു മകൾ ഇല്ല, അവൾ മരിച്ചു’:അഞ്ജുവിനെ തിരിച്ച് കൊണ്ടുവരാൻ കേന്ദ്രത്തോട് അപേക്ഷിക്കില്ലെന്ന് പിതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button