അഹമ്മദാബാദ്: ഡല്‍ഹി ആസ്ഥാനമായ ‘ദ വയര്‍’ വെബ്‌സൈറ്റ്, വാര്‍ത്താ വിലക്ക് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് വാർത്ത നൽകുന്നതിനാണ് ദ വയറിനെ കോടതി വിലക്കിയത്. എന്‍ഡിഎ അധികാരത്തിലെത്തിയ ശേഷം ജയ് ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ് വര്‍ധിച്ചുവെന്നായിരുന്നു റിപ്പോർട്ട്. ഇതിനെതിരെ ജയ് ഷാ നൽകിയ പരാതിയിലാണ് ദ വയറിനെ കോടതി വിലക്കിയത്.
2014 മുതല്‍ ‘ദ ഗോള്‍ഡണ്‍ ടച്ച് ജയ് അമിത് ഷാ’ കമ്പനിയുടെ ലാഭം വര്‍ധിച്ചുവെന്നാണ് ദ വയർ റിപ്പോർട്ട് നൽകിയത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് എന്നും സൈറ്റ് വ്യക്തമാക്കിയിരുന്നു. സൈറ്റിനെതിരെ ജയ് ഷാ 100 കോടി രൂപയുടെ മാനനഷ്ടക്കേസും നല്‍കിയിട്ടുണ്ട്.
Post Your Comments