മുംബൈ: ബിസിസിഐ പ്രസിഡന്റും സെക്രട്ടറിയുമായ സൗരവ് ഗാംഗുലിയും ജയ് ഷായും ബിസിസിഐ വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും ഈ വര്‍ഷം ഒക്ടോബറോടെ ബിസിസിഐ മേധാവിത്വം ഒഴിയാന്‍ സാധ്യതയുണ്ടെന്ന് സ്പോര്‍ട്സ് ടാക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉഭയകക്ഷി പരമ്പരയില്‍ ഇന്ത്യ മികച്ച വിജയം നേടിയെങ്കിലും, മറ്റ് ചില തോല്‍വികള്‍ ഇരുകൂട്ടര്‍ക്കും തിരിച്ചടിയുണ്ടാക്കി. ഉറപ്പ് നല്‍കിയിട്ടും വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കായി ഐപിഎല്‍ സംഘടിപ്പിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. കൂടാതെ, വിരാട് കോഹ്ലിയുമായുള്ള തര്‍ക്കം ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതിച്ഛായയെ കൂടുതല്‍ മോശമാക്കിയിട്ടുണ്ട്.
Read Also:- ചര്‍മ്മം കൂടുതല്‍ വരണ്ടതാകുന്നുണ്ടോ?
ആദ്യം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായും പിന്നീട് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായും രാഹുല്‍ ദ്രാവിഡിനെ ബോര്‍ഡില്‍ കൊണ്ടുവന്നതാണ് ഇരുവരുടെയും മറ്റൊരു വലിയ നേട്ടം. ദ്രാവിഡ് ടീം ഇന്ത്യയിലേക്ക് പോയതിന് ശേഷം വിവിഎസ് ലക്ഷ്മണിനെ എന്‍സിഎയില്‍ ചേരാന്‍ പ്രേരിപ്പിച്ചതിലും ഗാംഗുലി പ്രധാന പങ്കുവഹിച്ചു.
Post Your Comments