Latest NewsIndia

അപകീർത്തിപരമായ വ്യാജ വാർത്ത: ബിജെപി ഐടി സെൽ മേധാവിയുടെ പരാതിയിൽ ‘ദി വയർ’നെതിരെ കേസ് രജിസ്റ്റർ ചെയ്തു

ന്യൂഡൽഹി: അപകീർത്തിപരമായ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചസംഭവത്തിൽ ബിജെപി ഐടി സെൽ മേധാവിയുടെ പരാതിയിൽ സ്വതന്ത്ര ഓൺലൈൻ മാധ്യമമായ ‘ദി വയർ’ നെതിരെ കേസ് എടുത്ത് ഡൽഹി പൊലീസ്. ‘ദി വയർ’ സ്ഥാപകൻ സിദ്ധാർഥ് വർദരാജൻ, എഡിറ്റർമാരായ സിദ്ധാർഥ് ഭാട്ടിയ, എം കെ വേണു, ജാഹ്നവി സെൻ എന്നിവർക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ പരാതിയിലാണ് കേസ്.

അമിത് മാളവ്യ സോഷ്യൽമീഡിയ ഭീമനായ മെറ്റയിലെ തന്റെ പ്രത്യേക പദവി ഉപയോഗിച്ച് 700ലധികം പോസ്റ്റുകൾ നീക്കം ചെയ്തെന്ന ദി വയറിന്റെ വാർത്തയാണ് കേസിന് ആസ്പദം. ദി വയറിനെതിരെ വെള്ളിയാഴ്ചയാണ് മാളവ്യ സ്‌പെഷ്യൽ ഡൽഹി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ അമിത് മാളവ്യ പരാതിയിൽ ആരോപിച്ചിരുന്നു.

മെറ്റയിൽ കേന്ദ്ര സർക്കാരിനെയോ ബിജെപിയെയോ വിമർശിക്കുന്ന ഏത് ഉള്ളടക്കവും നീക്കം ചെയ്യാൻ അതിന്റെ എക്സ്ചെക്ക് പ്രോഗ്രാമിലൂടെ മാളവ്യയ്ക്ക് ചില പ്രത്യേകാവകാശങ്ങൾ നൽകിയിട്ടുണ്ടെന്ന് ദി വയർ വാർത്തയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു മെറ്റാ വൃത്തത്തിൽ നിന്നും ലഭിച്ച രേഖയെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ റിപ്പോർട്ട് എന്നും ദി വയർ വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളുടെ ഉടമയായ മെറ്റയുടെ ‘എക്സ് ചെക്കർ’ അംഗമാണ് അമിത് മാളവ്യയെന്നും കേന്ദ്രസർക്കാരിനെയോ ബിജെപിയെയോ ഹിന്ദുത്വത്തെയോ വിമർശിക്കുന്ന പോസ്റ്റുകൾ മാളവ്യയ്‌ക്ക് ഉടൻ നീക്കം ചെയ്യാൻ കഴിയുമെന്നുമായിരുന്നു വ്യാജ വാർത്ത. അതേസമയം രൂക്ഷമായ വിമർശനം ഉയർന്നതിന് പിന്നാലെ വാർത്ത പിൻവലിച്ച് വയർ മാപ്പ് പറഞ്ഞു രംഗത്തെത്തി.

വായനക്കാർക്കായി ഇനി സത്യസന്ധമായ വാർത്തകൾ മാത്രമേ നൽകൂ എന്ന ഉറപ്പ് തരുന്നുവെന്നും ഭാവിയിൽ ഏതൊരു വാർത്തയും പ്രസിദ്ധീകരിക്കുന്നതിന് മുൻപായി അതിന്റെ ആധികാരികതയും സത്യസന്ധതയും പരിശോധിക്കുമെന്നുമാണ് വയർ പ്രസിദ്ധീകരിച്ച ഖേദപ്രകടനത്തിൽ വ്യക്തമാക്കിയത്. വയർ നൽകിയ വ്യാജവാർത്ത കേരളത്തിലെ ബിജെപി വിരുദ്ധ മാദ്ധ്യമങ്ങളെല്ലാം ഈ വാർത്ത നൽകിയിരുന്നു. എന്നാൽ വയർ വാർത്ത പിൻവലിച്ചിട്ടും ഇവർ ഖേദപ്രകടനം നടത്താൻ തയ്യാറായിട്ടുമില്ല.

ഇതോടെയാണ് നിയമനടപടികളുമായി മാളവ്യ മുന്നോട്ടു പോയത്. ഇതോടെ വാർത്തയിൽ പറഞ്ഞ കാര്യങ്ങൾ ഇനി ദി വയറിന് കോടതിയിൽ തെളിയിക്കേണ്ടി വരും. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്നാണ് സൂചന.

ഐ.പി.സി 420 (വഞ്ചന), 468 (വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമയ്ക്കൽ), 469 (പ്രതിച്ഛായയ്ക്ക് ഹാനി വരുത്തുന്നതിനുള്ള വ്യാജരേഖ ചമയ്ക്കൽ), 471 (വ്യാജരേഖ ഉപയോ​ഗിക്കുക), 500 (അപകീർത്തിപ്പെടുത്തൽ), 120ബി (കുറ്റകരമായ ​ഗൂഡാലോചന), 34 എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button