ന്യൂയോര്‍ക്ക്: അമേരിക്കയിലെ ‘ദി വയര്‍’ ടെലിവിഷന്‍ ത്രില്ലര്‍ പരമ്പരയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധക ഹൃദയത്തില്‍ ഇടംനേടിയ മൈക്കല്‍ കെ വില്ല്യംസിനെ (56) മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്ക് സിറ്റിയിലെ അപ്പാര്‍ട്മെന്റിലാണ് താരത്തെ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചനിലയില്‍ കാണപ്പെട്ടത്.
മരണ കാരണം പുറത്തുവിട്ടിട്ടില്ലെങ്കിലും അമിത ലഹരി ഉപയോഗിച്ചതാവാം മരണത്തിലേക്ക് നയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലഹരിക്ക് അടിമയായിരുന്നുവെന്ന് വില്ല്യംസ് തന്നെ നേരത്തെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ‘ദി വയര്‍’ ടെലിവിഷന്‍ പരമ്പരയില്‍ മയക്കുമരുന്ന് ഡീലറായ ഓമര്‍ ലിറ്റിലിനെയാണ് മൈക്കല്‍ വില്ല്യംസ് അവതരിപ്പിച്ചത്.
2002 മുതല്‍ 2008 വരെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടിരുന്ന ടെലിവിഷന്‍ പരമ്പരയായിരുന്നു ‘ ദി വയര്‍’. എച്ച്.ബി.ഒയിലെ ‘ബോര്‍ഡ് വാക്ക് എംപയര്‍’ പരമ്പരയിലെ ‘ആല്‍ബര്‍ട്ട് ചാള്‍ക്ക്’യെന്ന കഥാപാത്രത്തെ അവതരിപ്പിച്ചും മൈക്കല്‍ വില്ല്യംസ് ശ്രദ്ധ നേടിയിരുന്നു.
Post Your Comments