ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ‘ദി വയര്‍’ മാഗസിന്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ട്വിറ്ററില്‍ നിന്നും വ്യാജ വാര്‍ത്ത നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. വരദരാജന്റെ ട്വീറ്റിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ മാദ്ധ്യമ ഉപദേഷ്ടാവായ മൃതുഞ്ജയ് കുമാര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി അത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ട്വീറ്റ് നീക്കം ചെയ്തില്ലെങ്കില്‍ അപകീര്‍ത്തി കേസ് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിദ്ധാര്‍ഥ് വരദരാജന്‍ മാപ്പ് പറയുകയോ ട്വീറ്റ് നീക്കം ചെയ്യുകയോ ചെയ്യാതിരുന്നതോടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി എടുത്തത്. വരദരാജനെതിരെ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തബ്ലീഗ് ജമാ അത്തില്‍ മതസമ്മേളനം നടന്ന ദിവസം തന്നെ ആദിത്യനാഥ് മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 2 വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ റാം നവമി ആഘോഷങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു എന്നാണ് വരദരാജന്‍ ട്വീറ്റ് ചെയ്തത്. ശ്രീരാമന്‍ കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്ന് ആദിത്യനാഥ് പറഞ്ഞതായും ട്വീറ്റില്‍ പരാമര്‍ശിച്ചിരുന്നു.
Post Your Comments