വെല്ലിംഗ്ടണ്‍: തട്ടിപ്പും വെട്ടിപ്പും നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് വെല്ലുവിളിയുമായി ‘ സാം’ എന്ന പേരില്‍ പുതിയ രാഷ്ട്രീയക്കാരന് വരുന്നു. ന്യൂസിലന്‍ഡിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് സാം എന്ന കൃത്രിമ രാഷ്ട്രീയക്കാരനെ വികസിപ്പിച്ചിരിക്കുന്നത്.
ഗാര്‍ഹികം, വിദ്യാഭ്യാസം തുടങ്ങിയ പ്രാദേശിക വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടികള്‍ നല്കാന് സാം എന്ന കൃത്രിമ രാഷ്ട്രീയക്കാരന് കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഫേസ്ബുക്ക് മെസഞ്ചര്‍ വഴിയാണ് സാം മറുപടി നല്‍കുന്നത്. മാത്രമല്ല, വിവിധ പ്രശ്നങ്ങളുടെ വിശദാംശങ്ങള്‍ കൃത്രിമ മനുഷ്യനില്‍ പ്രോഗ്രം ചെയ്ത് വയ്ക്കുകയും ചെയ്യും.
2020ഓടെ ന്യൂസിലന്‍ഡില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കൃത്രിമ മനുഷ്യനെ വികസിപ്പിച്ചെടുത്തത്. തെരഞ്ഞെടുപ്പിനാകുമ്പോഴേയ്ക്കും സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാം പ്രാപ്തനാവുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. അതേസമയം കൃത്രിമ മനുഷ്യന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിയമപരമായി അനുവാദമില്ല. അതുകൊണ്ടുതന്നെ സാം മത്സരിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
Post Your Comments