സിഡ്നി; ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണ കേസിൽ പ്രതിയുടെ പേര് ഒരിക്കലും ഉച്ചരിക്കില്ലെന്നും തന്റെ പ്രസംഗങ്ങളിൽ അയാൾ പേരില്ലാത്തവനായിരിക്കുമെന്നും വ്യക്തമാക്കി ന്യൂസിലാൻഡ് പ്രധാനമന്ത്രി രംഗത്ത്.
ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ച് നഗരത്തിലെ രണ്ട് മുസ്‍ലിംപള്ളികളിൽ വെള്ളിയാഴ്ചയാണ് വലതുവംശീയ ഭീകരനായ ബ്രന്റൺ ടാരന്റ് അക്രമം നടത്തിയത്. 50 പേരാണ് ഇവിടെ ക്രൂരമായി കൊലചെയ്യപ്പെട്ടത്.
ആർഡേൺ ഇക്കാര്യം ചൊവ്വാഴ്ച നടന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് പറഞ്ഞത്. കൂടാതെ ‘അസ്സലാമു അലൈക്കും (ദൈവത്തിന്റെ കാരുണ്യം നിങ്ങൾക്കുണ്ടാകട്ടെ)’ എന്നുപറഞ്ഞുകൊണ്ടാണ് ആർഡേൺ പ്രസംഗം തുടങ്ങിയത്)
കൂടാതെ ഈ ആക്രമണം കൊണ്ട് അയാൾ ഒട്ടേറെകാര്യങ്ങൾ ലക്ഷ്യമിട്ടിരുന്നു. അതിലൊന്ന് കുപ്രസിദ്ധിയാണ്. അതുകൊണ്ടുതന്നെ അയാളുടെ പേര് ഞാൻ പറഞ്ഞ് നിങ്ങളൊരിക്കലും കേൾക്കില്ലെന്നും ആർഡേൺ വ്യക്തമാക്കി.
Post Your Comments