KeralaLatest NewsNews

കാന്തപുരം ആശുപത്രിയില്‍: ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

കോഴിക്കോട്•അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിന് അടിഭാഗത്തും കണ്ണിനു ചുറ്റുമുള്ള സൈനസുകളില്‍ ഗുരുതരമായ ഫംഗസ് ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ കോഴിക്കോട് മലാപ്പറമ്പിലുള്ള അസന്റ് ഇഎന്‍ടി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. തലയ്ക്കും കണ്ണിനും വേദന മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പിന്നീട് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് അസന്റ് ഇഎന്‍ ടി ഹോസ്പിറ്റലിലെ സീനിയര്‍ ഇഎന്‍ടി കസള്‍ട്ടന്റ് ഡോ. പി കെ ഷറഫുദ്ദീന്‍ പറഞ്ഞു. തലച്ചോറിനെയും കാഴ്ച്ചയെയും ഫംഗസ് പൊടുന്നനെ ബാധിക്കാന്‍ സാധ്യതയുള്ളതിനാലായിരുന്നു അടിയന്തര ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ഡോ. പി കെ ഷറഫുദ്ദീന്‍, ഡോ. അബ്ദുള്‍ അസീസ്, ഡോ. ഷബീര്‍ അലി എന്നിവര്‍ നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button