KeralaLatest NewsNews

കൃത്യമായി റേഷൻ വാങ്ങാത്തവരുടെ റേഷൻവിഹിതം തടയും

തിരുവനന്തപുരം: രണ്ടുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ റേഷൻവിഹിതം തടയാൻ ഭക്ഷ്യവകുപ്പിൽ ആലോചന. വിഹിതം തടയുമെങ്കിലും ഇവരുടെ കാർഡ് റദ്ദാക്കില്ല. സ്ഥിരമായി റേഷൻ വാങ്ങാത്തവരുടെ ഭഷ്യ സാധനങ്ങൾ അർഹതപ്പെട്ടവർക്ക് വീതിച്ചു നൽകാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നു.നിശ്ചിത കാലയളവിൽ റേഷൻ വേണ്ടാത്തവർക്ക് രേഖാമൂലം അറിയിച്ചാൽ താൽക്കാലികമായി റേഷൻ നിർത്തിവെക്കും.

സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളിൽ 1.55 കോടി പേർക്ക് ഭക്ഷ്യധാന്യം സൗജന്യമായാണ് നൽകുന്നത്. 1.21 കോടി പേർക്ക് രണ്ടുരൂപ നിരക്കിൽ സംസ്ഥാന സർക്കാർ സബ്‌സിഡിയോടെ ധാന്യം നൽകുന്നു. ശേഷിക്കുന്നവർക്ക് 8.90 രൂപ നിരക്കിലാണ് അരി നൽകുന്നത്.

അന്ത്യോദയ (മഞ്ഞ) കാർഡിൽ ഉൾപ്പെട്ട 64,000 കുടുംബങ്ങൾക്ക് കാർഡൊന്നിന് 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും സൗജന്യമായാണ് നൽകുന്നത്. മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്ക്(പിങ്ക് കാർഡ്) കാർഡിലെ ആളൊന്നിന് നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും നൽകും.എന്നാൽ ഈ കാർഡുകാർക്ക് റേഷൻ ആവശ്യമില്ലെങ്കിൽ തൊട്ടു മുകളിലുള്ള കാർഡുകാർക്ക് നൽകും.പൊതുവിഭാഗത്തിലും വാങ്ങാത്തവരുടെ റേഷൻ സ്കൂൾ, ആസ്പത്രി, ജയിൽ എന്നിവർക്ക് നൽകും.

1.18 ലക്ഷം മെട്രിക് ടൺ ധാന്യമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ഇതിൽ 46 ശതമാനം ധാന്യവും സൗജന്യമായി നൽകുന്നതാണ്. ശേഷിക്കുന്നതിനുമാത്രമാണ് പണം ഈടാക്കുന്നത് .എന്നാൽ ഇ-പോസ് യന്ത്രം സ്ഥാപിക്കുന്നതോടെ യഥാർഥ കർഡുടമയ്ക്കുമാത്രമേ ധാന്യം വാങ്ങാനാകൂ.ഈ പദ്ധതി ഉടൻ നിലവിൽ വരുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button