തിരുവനന്തപുരം: സെര്‍വര്‍ തകരാര്‍ പരിഹരിക്കാനാവാത്തതിനാല്‍ കേരളത്തിലെ റേഷന്‍ കടകള്‍ നാളെയും മറ്റന്നാളും കൂടി അടച്ചിടും. തകരാര്‍ പരിഹരിക്കാന്‍ 2 ദിവസം കൂടി വേണം എന്ന് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ ആവശ്യപ്പെട്ടു. സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാലാണ് റേഷൻ കടകൾ അടച്ചിടുന്നതെന്ന് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു
29ന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നായിരുന്നു ഇന്നലെ അറിയിച്ചിരുന്നത്. അതേസമയം, ഈ മാസത്തെ റേഷന്‍ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്. ആറാം തീയതി മുതല്‍ മാത്രമേ മെയിലെ റേഷന്‍ വിതരണം തുടങ്ങൂ. ഇ പോസ് സര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു.
ഇ-പോസ് മെഷീനുകളിലെ തകരാര്‍ പരിഹരിക്കാന്‍ വേണ്ടി സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് 4 മണി വരെ അടച്ചിടുമെന്ന് രാവിലെ അറിയിച്ചിരുന്നു. സര്‍വര്‍ തകരാര്‍ മൂലം തുടര്‍ച്ചയായി റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. മെഷീന്‍ തകരാര്‍ മൂലം പാലക്കാട് ഇന്ന് റേഷന്‍ വിതരണം മുടങ്ങി.
Post Your Comments